35 കോടിയുടെ സ്വര്‍ണ ക്ലോസറ്റ് "പൂ" പോലെ അടിച്ച് മാറ്റി, കവര്‍ന്നത് വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ കൊട്ടാരത്തില്‍ നിന്ന്
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ബ്ലെന്‍ഹെയിം കൊട്ടാരത്തില്‍ പ്രദര്‍ശനത്തിന് വെച്ച സ്വര്‍ണ ക്ലോസറ്റ് മോഷണം പോയി. 35 കോടി രൂപ വിലവരുന്ന 18 കാരറ്റ് സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ച ക്ലോസറ്റാണ് കവര്‍ച്ച പോയത്.
ലോക പൈതൃക കേന്ദ്രം കൂടിയായ കൊട്ടാരത്തില്‍ നടന്ന പ്രദര്‍ശനത്തിന്റെ ഭാഗമായാണ് സ്വര്‍ണ ക്ലോസറ്റ് കാണാന്‍ മൗരിസോ ജനങ്ങള്‍ക്ക് അവസരം നല്‍കിയത്. ബ്ലെനിം കൊട്ടാര ചര്‍ച്ചില്‍ ജനിച്ച മുറിയോടു ചേര്‍ന്നുള്ള ശുചിമുറിയിലാണ് ക്ലോസറ്റ് സ്ഥാപിച്ചിരുന്നത്. സന്ദര്‍ശകര്‍ക്കു സ്വര്‍ണ ടോയ്ലറ്റ് ഉപയോഗിക്കാനുള്ള അവസരും അധികൃതര്‍ ഒരുക്കിയിരുന്നു.
This 'high value toilet made out of gold' has been stolen in #UK https://t.co/JAqN09esf0 pic.twitter.com/VviwcXWZRF
— RT (@RT_com) September 16, 2019
ശനിയാഴ്ച വെളുപ്പിന് 4.50 നാണ് ക്ലോസറ്റ് മോഷണം പോയത് അപ്പോള്‍ തന്നെ മോഷ്ടാക്കള്‍ കൊട്ടാരത്തില്‍ നിന്നും പുറത്തു കടന്നതായാണ് വിവരം. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്ലോസറ്റ് ഇതുവരെ കണ്ടെത്താനായില്ലെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."