ഓവുചാല്‍ ശുചീകരണം: ഓടയില്‍ നിന്ന് പുറത്തെടുത്ത മാലിന്യം പരന്നൊഴുകുന്നു
പേരാമ്പ്ര: പട്ടണത്തിലെ ഓവുചാലുകള്‍ ശുചീകരിക്കുന്ന പ്രവൃത്തി നടക്കുന്നത് മഴ കനത്ത് പെയ്യാന്‍ തുടങ്ങിയപ്പോള്‍.
സ്ലാബുകള്‍ നീക്കി ഓവുചാലില്‍ നിന്ന് പുറത്തെടുത്ത മാലിന്യങ്ങള്‍ അടങ്ങിയ ചെളി മഴയില്‍ കുത്തിയൊലിക്കാന്‍ തുടങ്ങിയതോടെ യാത്രക്കാരും കച്ചവടക്കാരും പ്രയാസത്തിലായി. മഴ തുടങ്ങിയപ്പോള്‍ തന്നെ ഓവുചാലില്‍ നിന്ന് മലിനജലം പുറത്തേക്ക് ഒഴുകിയിരുന്നു.
ഓടകള്‍ മണ്ണും ചെളിയും നിറഞ്ഞ് കവിഞ്ഞപ്പോള്‍ മഴവെളളം ഒലിച്ചുപോകാന്‍ കഴിയാതെ റോഡില്‍ തന്നെ കെട്ടി നിന്നു.
ഇത് യാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും പ്രയാസമുണ്ടാക്കിയപ്പോള്‍ പഞ്ചായത്ത് ഓവുചാലുകള്‍ ശുചീകരിക്കാന്‍ നടപടി സ്വീകരിച്ചതാണ് പുറത്തിട്ട മാലിന്യങ്ങളും പ്ലാസ്റ്റിക്ക് പാഴ്വസ്തുക്കളും അടങ്ങിയ ദുര്‍ഗന്ധമുളള ചളി കൂടി സഹിക്കാന്‍ കാരണമായത്. മഴക്കാല രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ദുര്‍ഗന്ധമുളള ഈ മാലിന്യം പ്രയാസമുണ്ടാക്കുന്നതാണെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."