നിഷാദ് തിരോധാനം ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: മജീദ് പറമ്പായി
കണ്ണൂര്‍: പറമ്പായിയിലെ നിഷാദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉയര്‍ന്നുവന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നു മുന്‍ പി.ഡി.പി നേതാവ് മജീദ് പറമ്പായി. നേരത്തെ പി.ഡി.പി ജില്ലാ സെക്രട്ടറിയായിരുന്ന താന്‍ 2008 മുതല്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നില്ല. ബംഗളൂരു സ്ഫോടന കേസില്‍ അറസ്റ്റിലായ പി.എ സലീമിന്റെ കുറ്റസമ്മത മൊഴിയില്‍ തന്റെ സഹായത്തോടെ 25 ലക്ഷം രൂപ കൈപ്പറ്റി ക്വട്ടേഷന്‍ ഏറ്റെടുത്താണു നിഷാദിനെ കൊലപ്പെടുത്തിയതെന്നായിരുന്നു പറഞ്ഞത്.
എന്നാല്‍ ഇത്തരത്തില്‍ ഒരുമൊഴി നല്‍കിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ സഹോദരന് സാജിദിനോടു ബംഗളൂരുവില്‍വച്ച് സലീം പറഞ്ഞിട്ടുണ്ടെന്നും മജീദ് പറമ്പായി പറഞ്ഞു. തനിക്കെതിരേയുള്ള ആരോപണങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയുണ്ട്. നിഷാദിന്റെ തിരോധാനവുമായി തനിക്ക് ഒരുബന്ധവുമില്ല. ഐക്യത്തിലും സമാധാനത്തിലും കഴിയുന്ന നാടിന്റെ സമാധാനം തകര്‍ക്കാനുള്ള ഗൂഢനീക്കമാണ് ഇത്തരം ശ്രമങ്ങള്‍ക്കു പിന്നില്‍. രാജ്യത്തെ ഏത് അന്വേഷണ ഏജന്‍സിക്ക് വേണമെങ്കിലും ഇക്കാര്യം അന്വേഷിക്കാമെന്നും മജീദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സലീമിന്റെ സഹോദരന് സാജിദും കൂടെയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."