ജില്ലക്ക് പ്രളയാനന്തര കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ചുകോടി
കണ്ണൂര്‍: സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ പദ്ധതി പ്രകാരം പ്രളയാനന്തര കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയില്‍ അഞ്ചുകോടി രൂപ അനുവദിച്ചതായി കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍. ജില്ലാ കാര്‍ഷിക വികസന സമിതിയോഗത്തിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.
ജില്ലയിലെ 32 വില്ലേജുകളിലാണ് പ്രളയം ബാധിച്ചത്. ഇതിന്റെ ഫലമായി എക്കല്‍മണ്ണ് അടിഞ്ഞു കൂടിയിട്ടുണ്ട്. മണ്ണിന്റെ ജൈവ സ്വഭാവം തിരിച്ചു കൊണ്ടുവന്നാല്‍ മാത്രമേ കാര്‍ഷിക മേഖലയിലെ പ്രതിസന്ധി മാറുകയുള്ളൂ.
ജില്ലയില്‍ അടിയന്തരമായി ലേബര്‍ ബജറ്റ് തയാറാക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഉണ്ടാക്കണമെന്നും കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും എന്‍.ആര്‍.ഇ.ജി.എസിനും നിര്‍ദേശം നല്‍കി. ശാസ്ത്രീയമായ ബോധവല്‍ക്കരണമാണ് കാര്‍ഷികമേഖലയില്‍ വേണ്ടതെന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായ ചടങ്ങില്‍ എം.എല്‍.എമാരായ ജെയിംസ് മാത്യു, ടി.വി രാജേഷ്, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ സുരേഷ് ബാബു, എ.ഡി.എം.ഇ മുഹമ്മദ് യൂസുഫ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയരക്ടര്‍ കെ.എം രാമകൃഷ്ണന്‍, കണ്ണൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ മറിയം ജേക്കബ്, കൃഷി ഡെപ്യൂട്ടി ഡയരക്ടര്‍ (ഇ.ആന്‍ഡ്.ടി) ജോബി കെ. മത്തായി, കൃഷി ഡെപ്യൂട്ടി ഡയരക്ടര്‍ കെ.പി സതീഷ് കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."