HOME
DETAILS

പ്രളയ പ്രതിസന്ധി: ദേശീയ സമ്മേളനത്തിനെത്തിയത് വിരലിലെണ്ണാവുന്നവര്‍, പൊട്ടിച്ചത് അന്‍പതു ലക്ഷത്തിനുമുകളില്‍: അത്താഴ വിരുന്നിലും ധൂര്‍ത്ത്

  
backup
September 16 2019 | 13:09 PM

tourism-ministers-conclave-at-kovalam

തിരുവനന്തപുരം: പ്രളയം സൃഷ്ടിച്ച രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് കോവളത്ത് സംഘടിപ്പിച്ച ടൂറിസം മന്ത്രിമാരുടെയും ടൂറിസം വകുപ്പ് ഉന്നതോദ്യോഗസ്ഥരുടെയും ദേശീയ സമ്മേളനത്തിനെത്തിയത് വിരലിലെണ്ണാവുന്നവര്‍. മറ്റു സംസ്ഥാനങ്ങളില്‍ നിന്നായി 20 ടൂറിസം മന്ത്രിമാരെങ്കിലും പങ്കെടുക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ആകെ മൂന്നു മന്ത്രിമാരും ഒരു ഉപദേഷ്ടാവും രണ്ടു ഐ.എ.എസ് ഉദ്യോഗസ്ഥരും അഞ്ചു ജില്ലാ ഓഫിസര്‍മാരും മാത്രമാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നായിയെത്തിയത്.

അതേസമയം സമ്മേളനത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ പൊട്ടിച്ചുള്ള ധൂര്‍ത്താണ് കോവളത്തെ ഹോട്ടല്‍ ലീല റാവിസില്‍ അരങ്ങേറിയത്. ഞായറാഴ്ച്ച രാത്രി ഹോട്ടലില്‍ നടത്തിയ അത്താഴ വിരുന്നിനായി മാത്രം പത്തുലക്ഷത്തോളം രൂപ ചെലവഴിച്ചുവെന്നാണ് വിവരം. ഇന്നലെ സമ്മേളനത്തിനായി മാത്രം അന്‍പത് ലക്ഷത്തിലധികം രൂപയും ചെലവഴിച്ചു. ടൂറിസം വകുപ്പിലെ ചില ഉദ്യോഗസ്ഥരും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിലെ (കിറ്റ്‌സ്)ജീവനക്കാരും കുടുംബാംഗങ്ങളും മാത്രമാണ് അത്താഴ വിരുന്നില്‍ പങ്കെടുത്തത്. ടൂറിസം മേഖലയിലെ വ്യവസായ സംരഭകരെപ്പോലും ക്ഷണിച്ചില്ലെന്നും ആരോപണമുണ്ട്. ടൂറിസം ഡയറക്ടറേറ്റില്‍ നിന്നു മാസങ്ങള്‍ക്കു മുന്‍പ് വിരമിച്ച ഉദ്യോഗസ്ഥന് കോണ്‍ഫറന്‍സിന്റെ പ്രത്യേക ചുമതല നല്‍കി നിയമിച്ചിരുന്നു. ഒരു ലക്ഷത്തോളം രൂപയാണ് ഇയാള്‍ക്ക് പ്രതിഫലമായി നല്‍കിയത്.
രണ്ടു പ്രളയങ്ങള്‍ സൃഷ്ടിച്ച ദുരിതത്തെ അതിവേഗം അതിജീവിച്ച കേരള മാതൃക ദേശീയ ടൂറിസം മേഖലയെ ബോധ്യപ്പെടുത്താനുള്ള അവസരമാണെന്ന മട്ടില്‍ കൊട്ടിഘോഷിച്ച് നടത്തിയ പരിപാടിയാണ് ആളും അനക്കവുമില്ലാതെ നാണക്കേടില്‍ കലാശിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. കേന്ദ്ര ടൂറിസം സഹമന്ത്രി പ്രഹ്‌ളാദ് സിംഗ് പട്ടേല്‍ മുഖ്യാതിഥിയും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനുമായിരുന്നു. ബീഹാറില്‍ നിന്ന് മന്ത്രി കൃഷ്ണകുമാര്‍ ഋഷി, കര്‍ണാടകയില്‍ നിന്ന് മന്ത്രി സി.ടി രവി, ഒഡീഷയില്‍ നിന്ന് മന്ത്രി ജ്യോതി പ്രകാശ് പനിഗ്രഹി, നാഗാലാന്‍ഡ് ടൂറിസം വകുപ്പ് ഉപദേഷ്ടാവ് (ഇന്‍ചാര്‍ജ്) എച്ച് കിഹോവി യെപുതോമി എന്നിവരാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയത്.
കേരളത്തില്‍ നിന്നുള്ളവരടക്കം ആകെ ഇരുപതോളം പേര്‍ മാത്രം പങ്കെടുത്ത സമ്മേളനത്തില്‍ ഉദ്ഘാടനവും മന്ത്രിമാരുടെ പ്രസംഗവും കേരളം, ജമ്മുകാശ്മീര്‍ സംസ്ഥാനങ്ങളുടെ പ്രസന്റേഷനും മാത്രമാണ് നടന്നത്. സംസ്ഥാനത്തിന്റെ വിനോദസഞ്ചാര സാധ്യതകള്‍ക്ക് ഊര്‍ജം പകരും വിധമുള്ള ചര്‍ച്ചകളൊന്നും നടന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  18 minutes ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  an hour ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  an hour ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  an hour ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  2 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  2 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  2 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  3 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  3 hours ago