ഫ്ളാറ്റ് വിഷയത്തിലെ നിലപാടിലൂടെ കൂടുതല്‍ വ്യക്തമായത് രാഷ്ട്രീയ പാര്‍ട്ടികളുടെ ഡബിള്‍ ഡീല്‍: എം. ഗീതാനന്ദന്
കല്‍പ്പറ്റ: മരട് ഫ്ളാറ്റ് പൊളിക്കുന്നതിന് എതിരേ രംഗത്തെത്തിയതിലൂടെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഡബിള്‍ ഡീല്‍ കൂടുതല്‍ വ്യക്തമായി പുറത്ത് വന്നതായി ആദിവാസി ഗോത്രമഹാസഭ നേതാവും മുത്തങ്ങ സമരനായകനുമായ എം ഗീതാനന്ദന്. മുത്തങ്ങയില്‍ കോടതിവിധി നടപ്പാക്കി ആദിവാസികളെ കുടിയൊഴിപ്പിക്കണമെന്ന നിലപാടെടുത്തവര്‍ മരട് ഫ്ളാറ്റ് വിഷയത്തില്‍ കോടതിവിധിക്ക് എതിരേ നിലകൊള്ളുന്നു.
പണമുള്ളവന്റെ പ്രശ്നം വന്നപ്പോള്‍ പാര്‍ട്ടികള്‍ രാഷ്ട്രീയ വൈര്യംപോലും മറന്ന് ഒറ്റക്കെട്ടായി. മുത്തങ്ങയില്‍ ആദിവാസികളെ കുടിയിറക്കേണ്ട ഒരു ആവശ്യവുമില്ലായിരുന്നു. ആദിവാസി ജനവിഭാഗങ്ങളോട് പൊതുസമൂഹം തുടര്‍ന്ന് കൊണ്ടിരിക്കുന്ന ജാതിബോധമാണ് മുത്തങ്ങയെ അങ്ങനെയൊരു അവസ്ഥയിലെത്തിച്ചത്. അന്നും സി.പി.എം നിയന്ത്രണത്തിലുള്ള ആദിവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ വനഭൂമി കൈയേറി സമരങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. അന്നേ തുടരുന്ന ഡബിള്‍ ഡീല്‍ തന്നെയാണ് മരടിലും കാണുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."