ആരോഗ്യ കേരളം പുരസ്കാരം എടച്ചേരി പഞ്ചായത്തിന് ജില്ലയില്‍ രണ്ടാം സ്ഥാനം
എടച്ചേരി: സംസ്ഥാന സര്‍ക്കാരും നാഷനല്‍ ഹെല്‍ത്ത് മിഷനും ചേര്‍ന്ന് നല്കുന്ന ആരോഗ്യ കേരളം പുരസ്കാരത്തിന് എടച്ചേരി ഗ്രാമ പഞ്ചായത്ത് അര്‍ഹമായി.കോഴിക്കോട് ജില്ലയില്‍ പഞ്ചായത്തിന് രണ്ടാം സ്ഥാനമാണ് ലഭിച്ചത്.
തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് പഞ്ചായാത്ത് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷന് പുരസ്കാരം ഏറ്റുവാങ്ങി. മൂന്ന് ലക്ഷം രൂപയും ട്രോഫിയുമാണ് പുരസ്ക്കാരമായി ലഭിച്ചത്.
പഞ്ചായത്തിലെ ആരോഗ്യ മേഖലയില്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. ആരോഗ്യ ഉപകേന്ദ്രങ്ങള്‍, ലാബ് സൗകര്യങ്ങള്‍ സജ്ജീകരിച്ചതും അമ്മമാര്‍ക്കും കുട്ടികള്‍ക്കും മദേര്‍സ് കോര്‍ണര്‍ പദ്ധതി നടപ്പിലാക്കിയതും ശ്രദ്ധിക്കപ്പെട്ടു. മികച്ച പാലിയേറ്റീവ് പ്രവര്‍ത്തനം നടപ്പിലാക്കിയ പഞ്ചായത്തിന്റെ കീഴില്‍ രോഗികള്‍ക്ക് വീല്‍ ചെയര്‍, വാട്ടര്‍ബെഡ് തുടങ്ങിയ ഉപകരണങ്ങള്‍ വിതരണം ചെയ്തു.
വൈസ് പ്രസിഡന്റ് കെ.ടി.കെ ഷൈനി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഇ.ഗംഗാധരന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി.പി സജീവന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."