വായനയും കായികക്ഷമതയും യുവതലമുറക്ക് അനിവാര്യം: യു.കെ കുമാരന്‍
വടകര: ഉന്നതവിജയം നേടുന്ന എല്ലാ വിദ്യാര്‍ഥികളും ഡോക്ടറും എന്‍ജിനിയറും ആകുന്നതല്ല നല്ല സമൂഹത്തിന്റെ ലക്ഷണമെന്നും വിദ്യാര്‍ഥികളില്‍ നല്ല രാഷ്ട്രീയക്കാര്‍ ഉണ്ടാകണമെന്നും വയലാര്‍ അവാര്‍ഡ് ജേതാവും പ്രശസ്ത എഴുത്തുകാരനുമായ യു.കെ കുമാരന്‍ അഭിപ്രായപ്പെട്ടു.
ഏറാമല ബാങ്ക് സംഘടിപ്പിച്ച അവാര്‍ഡ്ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികള്‍ ലക്ഷ്യം നേടാന്‍ കരുത്ത് നേടണമെന്നും കലാ കായിക മേഖലയില്‍ കരുത്ത് നേടാന്‍ കൗമാര തല മുറക്ക് കഴിയണമെന്നും വിദ്യാര്‍ഥികള്‍ ലക്ഷ്യങ്ങളുടെ നാല്‍ക്കവലയിലാണെന്നും ഏത് വഴി തെരഞ്ഞെടുക്കണമെന്ന് കാണിച്ചു കൊടുക്കുവാന്‍ ഭരണ നേതൃത്വത്തിന് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടിയ ഓര്‍ക്കാട്ടേരി കെ.കുഞ്ഞിരാമകുറുപ്പ് മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും, ഏഷ്യന്‍ പവര്‍ ലിഫ്റ്റിങ്ങില്‍ വെളളി മെഡല്‍ ജേതാവ് മജ്‌സിയ ബാനുവിനും, ഭരത് പി.ജെ ആന്റണി ടെലിഫിലിം ദേശീയ അവാര്‍ഡ് ജേതാവ് ക്ലിന്റ് മനുവിനേയും ഏറാമല ബാങ്ക് അനുമോദിച്ചു. പഞ്ചായത്തിലെ 16 സ്‌കൂളിലെ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളുടെ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ ഭാസ്‌കരന്‍ നിര്‍വഹിച്ചു.
എസ ്.എസ്.എല്‍.സി, പ്ലസ് ടു വിജയികളായ 32 പേര്‍ക്ക് ജില്ലാ പഞ്ചായത്ത് മെംബര്‍ എ.ടി.ശ്രീധരനും, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ബേബി ബാലമ്പ്രത്തും 2000 രൂപ വീതം ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.'ഹരിതം -സഹകരണം' വൃക്ഷത്തൈ വിതരണം സഹകരണ ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബു നിര്‍വഹിച്ചു.
ബാങ്ക് പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ അധ്യക്ഷനായി. സെക്രട്ടറി കുനിയില്‍ രവീ ന്ദ്രന്റിപ്പോര്‍ട്ട് അവത രിപ്പിച്ചു. കെ.കെ.കൃഷ്ണന്‍, ടി.കെ. വാസു, എം.കെ.കുഞ്ഞിരാമന്‍, പുതിയെടുത്ത് കൃഷ്ണന്‍, ഇ.വാസു, പി.പി.നിഷ, കണ്ടോത്ത് നാരായണന്‍, മജ്‌സിയ ബാനു, ക്ലിന്റ് മനു, ചന്ദ്രന്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് പി.കെ കുഞ്ഞി കണ്ണന്‍ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി എ.കെ രാജലക്ഷ്മി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."