കുരുമുളക് സ്പ്രേ അടിച്ച് കൊറിയര്‍ സ്ഥാപനത്തില്‍ പട്ടാപ്പകല്‍ കവര്‍ച്ച: കവര്‍ന്നത് ഒരു ലക്ഷം രൂപ, മുഖം മൂടി ധാരികളായ പ്രതികളെക്കുറിച്ച് സൂചന
കോട്ടയം: നഗരമധ്യത്തിലെ കൊറിയര്‍ സ്ഥാപനത്തില്‍ മുഖം മറച്ചെത്തിയ മേഷ്ടാക്കള്‍ കുരുമുളക് സ്‌പ്രേ ചെയ്ത് ഒരുലക്ഷത്തോളം രൂപ കവര്‍ന്നു. ടൗണ്‍ ബസ്റ്റാന്‍ഡിനടുത്ത് പോസ്റ്റോഫീസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ്‌പ്രെസ് ബി കൊറിയറിന്റെ ഓഫീസിലാണ് പട്ടാപ്പകല്‍ കവര്‍ച്ചയുണ്ടായത്. രണ്ടു യുവാക്കള്‍ ജീവനക്കാരുടെ മുഖത്ത് കുരുമുളക് സ്‌പ്രേ ചെയ്ത് പണം കവര്‍ന്നത്. കൊറിയര്‍ ഓഫീസ് മാനേജര്‍ സനീഷ് ബാബു, നികേഷ് കുമാര്‍, വിഷ്ണു വി.സോമന്‍ എന്നിവര്‍ക്കു നേരെയാണ് മോഷ്ടാക്കള്‍ കുരുമുളക് സ്‌പ്രേ ചെയ്തത്.
പൊലിസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് പ്രതികള്‍ നഗരപരിസരത്തുള്ളവര്‍ തന്നെയാണെന്നാണ് പൊലിസിന് ലഭിച്ച സൂചന. കഞ്ചാവ് കേസുകളിലെ സ്ഥിരം പ്രതിയുള്‍പ്പെടെ സംഘത്തിലുണ്ടെന്നാണ് നിഗമനം. 12 അടിയോളം ഉയരമുള്ള മതില്‍ ചാടുന്നതിനിടെ പ്രതികളുടെ കാലൊടിഞ്ഞതായും പൊലിസ് സംശയിക്കുന്നുണ്ട്. കോട്ടയം വെസ്റ്റ് ഇന്‍സ്പെക്ടര്‍ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12നായിരുന്നു സംഭവം. ജീവനക്കാരുടെ ബഹളം കേട്ട് ആളുകള്‍ എത്തിയതോടെ മോഷ്ടാക്കള്‍ മതില്‍ ചാടി രക്ഷപ്പെടുകയായിരുന്നു.
കവര്‍ച്ചക്കു മുമ്പായി മോഷ്ടാക്കള്‍ സ്ഥാപനത്തില്‍ പണം വരവുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിരീക്ഷിച്ചശേഷമാണ് കവര്‍ച്ച നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."