HOME
DETAILS
MAL
പ്രൊഫ. എസ്. ശിവപ്രസാദ് ഫൗണ്ടേഷന്‍ പുരസ്‌കാരം ഡോ. സി. കൃഷ്ണന്
backup
June 13 2017 | 22:06 PM
കൊല്ലം: കേരളത്തിലെ മികച്ച അധ്യാപകനുള്ള പ്രൊഫ. എസ്. ശിവപ്രസാദ് ഫൗണ്ടേഷന്‍ പുരസ്‌കാരത്തിന് കോഴിക്കോട് കോടഞ്ചേരി ഗവ. കോളജ് സാമ്പത്തികശാസ്ത്രവിഭാഗം അധ്യാപകന്‍ ഡോ. സി. കൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. അധ്യാപന,ഗവേഷണ,സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം.
പ്രൊഫ. എസ് ശിവപ്രസാദിന്റെ 22-ാം ചരമവാര്‍ഷികദിനമായ 15ന് മുള്ളുവിള ശ്രീനാരായണാ പബ്ലിക് സ്‌കൂളില്‍ ചേരുന്ന ചടങ്ങില്‍ 25,000രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ഡോ. ഡി ബാബു പോള്‍ സമ്മാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."