ഉത്തരമലബാര്‍ വിനോദസഞ്ചാരം വിരല്‍ത്തുമ്പില്‍
തിരുവനന്തപുരം: ഉത്തരമലബാറിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ വിരല്‍ത്തുമ്പിലൊതുക്കുന്ന 'സ്‌മൈല്‍ വെര്‍ച്വല്‍ ടൂര്‍ ഗൈഡ് 'പുറത്തിറങ്ങി. ഈ പ്രദേശത്തെ ടൂറിസം വികസനം പരമാവധി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള സമ്പൂര്‍ണ വിവരങ്ങള്‍ കഥാരൂപേണ ലഭ്യമാക്കുകയും യാത്രികരുടെ സംശയങ്ങള്‍ ദൂരീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആപ്ലിക്കേഷന്‍ തയാറാക്കിയിരിക്കുന്നത്.
യാത്രാമാര്‍ഗങ്ങള്‍, ടൂര്‍ പ്ലാനിങ്, ഓര്‍മപ്പെടുത്തലിനുള്ള അലാറം നോട്ടിഫിക്കേഷന്‍, സുഹൃത്തുക്കളുമായി വിവരവിനിമയം, താമസസൗകര്യങ്ങള്‍, റിസര്‍വേഷന്‍, സ്ത്രീകള്‍ക്ക് ഹെല്‍പ്‌ലൈന്‍, ആംബുലന്‍സ് വിവരം തുടങ്ങി വിനോദസഞ്ചാരവുമായി ബന്ധമുള്ള മിക്ക കാര്യങ്ങള്‍ക്കും ഗൈഡ് ഉപയോഗിക്കാം. ടൂറിസം വകുപ്പിനു കീഴിലുള്ള ബേക്കല്‍ റിസോര്‍ട്ട് വികസന കോര്‍പറേഷനാണ് (ബി.ആര്‍.ഡി.സി) പദ്ധതി നടപ്പിലാക്കിയത്. ടൂറിസ്റ്റുകള്‍, വിനോദ സഞ്ചാര ആകര്‍ഷണങ്ങള്‍, സേവദാതാക്കള്‍ എന്നീ മൂന്നുഘടകങ്ങളെ ബന്ധിപ്പിക്കുന്നതാണ് ടൂര്‍ ഗൈഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."