HOME
DETAILS

സമഗ്ര ട്രോമകെയര്‍: 'കനിവ് 108' ഉദ്ഘാടനം ഇന്ന്

  
backup
September 16 2019 | 19:09 PM

troma-care54564565467456


തിരുവനന്തപുരം: റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ആദ്യമണിക്കൂറുകളില്‍ അടിയന്തരചികിത്സ ലഭ്യമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന സമഗ്ര ട്രോമകെയര്‍ സംവിധാനത്തിന്റെ ഭാഗമായുള്ള സൗജന്യ ആംബുലന്‍സ് ശൃംഖലയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. വൈകിട്ട് മൂന്നിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അപകടത്തില്‍പ്പെടുന്നവരെ ഉടന്‍ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനാവശ്യമായ സൗജന്യ ആംബുലന്‍സ് ശൃംഖല, അടിയന്തര ചികിത്സ ഏറ്റവും ഫലവത്തായി നല്‍കുവാന്‍ കഴിയുന്നവിധം ആരോഗ്യ സ്ഥാപനങ്ങളുടെ ശാക്തീകരണം, ആദ്യത്തെ 48 മണിക്കൂറിനുള്ളില്‍ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ഗോള്‍ഡന്‍ അവര്‍ ട്രീറ്റ്‌മെന്റ് പാക്കേജ്, റോഡപകടങ്ങള്‍ പരമാവധി കുറയ്ക്കുന്നതിനാവശ്യമായിട്ടുള്ള ബോധവല്‍ക്കരണം എന്നിവ സമഗ്ര ട്രോമകെയര്‍ പദ്ധതിയുടെ വിവിധ ഉപഘടകങ്ങളാണ്. ഇതില്‍ സമഗ്ര ട്രോമകെയര്‍ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ ആംബുലന്‍സ് ശൃംഖലയുടെ ഉദ്ഘാടനമാണ് ഇന്ന് നടക്കുക.
മുഖ്യമന്ത്രി പ്രഖ്യാപിച്ച 48 മണിക്കൂര്‍ 'ഗോള്‍ഡന്‍ അവര്‍' സൗജന്യ ചികിത്സ ഇതിന് സമാന്തരമായി നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 315 ആംബുലന്‍സുകളുടെ വിന്യാസവും 'ഗോള്‍ഡന്‍ അവര്‍' ട്രീറ്റ്‌മെന്റ് പാക്കേജും ഏറ്റവും ചുരുങ്ങിയ കാലയളവില്‍ നടപ്പില്‍ വരുത്തുന്ന തരത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.രാജന്‍ എന്‍.ഖോബ്രഗഡെ, എന്‍.എച്ച്.എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, കെ.എം.എസ്.സി.എല്‍ മാനേജിംഗ് ഡയരക്ടര്‍ ഷര്‍മ്മിള മേരി ജോസഫ്, ആരോഗ്യവകുപ്പ് ഡയരക്ടര്‍ ഡോ. ആര്‍.എല്‍ സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയരക്ടര്‍ ഡോ.എ.റംലാബീവി, കെ.എം.എസ്.സി.എല്‍ ജനറല്‍ മാനേജര്‍ ഡോ.ദിലീപ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ദേശീയപാതകളില്‍ 30 കിലോമീറ്റര്‍ ഇടവിട്ട്
ആംബുലന്‍സുകള്‍ വിന്യസിക്കും


'കനിവ് 108' എന്നറിയപ്പെടുന്ന അത്യാധുനിക ജീവന്‍രക്ഷാ ഉപകരണങ്ങളും പരിശീലനം സിദ്ധിച്ച സാങ്കേതിക വിദഗ്ധരും അടങ്ങിയ 315 ആംബുലന്‍സുകളുടെ സേവനമാണ് ഉറപ്പാക്കുന്നത്. ഒക്ടോബറോടെ 315 ആംബുലന്‍സുകളുടെ ശൃംഖല പൂര്‍ത്തീകരിച്ച് പൂര്‍ണമായ രൂപത്തില്‍ പദ്ധതി നടപ്പിലാകുമ്പോള്‍ തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ 28 വീതവും കൊല്ലത്ത് 21ഉം പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ 15 വീതവും ആലപ്പുഴയില്‍ 18ഉം കോട്ടയത്ത് 17ഉം എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ 32 വീതവും കോഴിക്കോട് 31ഉം വയനാട് 11ഉം കണ്ണൂര്‍ ജില്ലയില്‍ 21ഉം കാസര്‍കോട് 14ഉം ബേസിക് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകള്‍ വിന്യസിക്കുന്ന തരത്തിലാണ് പദ്ധതി ഏകോപിപ്പിച്ചിരിക്കുന്നത്.
റോഡപകടങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന (രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ) സമയത്ത് 315 ആംബുലന്‍സുകളുടേയും സേവനം ദേശീയ സംസ്ഥാന പാതകളിലും അപകടസാധ്യത കൂടിയ ഉള്‍നാടന്‍ റോഡുകളിലും ലഭ്യമാക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ദേശീയ പാതകളില്‍ ഓരോ 30 കിലോമീറ്റര്‍ ഇടവിട്ട് ആംബുലന്‍സുകളെ വിന്യസിക്കും. സര്‍ക്കാര്‍ ആശുപത്രികള്‍ക്കു പുറമെ സ്വകാര്യ ആശുപത്രികളുടെ സേവനവും പദ്ധതിയില്‍ പ്രയോജനപ്പെടുത്തും.
ആംബുലന്‍സുകളില്‍ പരിശീലനം സിദ്ധിച്ച പൈലറ്റും എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യനും അടങ്ങുന്ന സാങ്കേതികത്തികവുള്ള ജീവനക്കാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  14 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  an hour ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  2 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  2 hours ago