വാര്‍ത്ത പ്രതിഷേധമായി; ഒടുവില്‍ ആശ്വാസം
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ദുബൈ, ഷാര്‍ജ മേഖലകളിലേക്ക് ഉയര്‍ത്തിയ കാര്‍ഗോ സര്‍ചാര്‍ജ് എയര്‍ ഇന്ത്യ പകുതി കുറച്ചു. കരിപ്പൂരില്‍നിന്ന് മാത്രം സര്‍ചാര്‍ജ് വര്‍ധിപ്പിച്ച തീരുമാനം കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലും നടപ്പിലാക്കി. ഒരു കിലോ കാര്‍ഗോക്ക് ദുബൈ, ഷാര്‍ജ മേഖലകളിലേക്ക് മാത്രം 10 രൂപയാണ് എയര്‍ഇന്ത്യ സര്‍ചാര്‍ജ് ഉയര്‍ത്തിയിരുന്നത്. ഇത് അഞ്ച് രൂപയാക്കി ഇന്നലെ കുറച്ചു. ഇതോടെ കിലോക്ക് 48 രൂപ നല്‍കിയാല്‍ മതി.
കരിപ്പൂരില്‍ മാത്രം നടപ്പാക്കിയ എയര്‍ഇന്ത്യയുടെ നിരക്ക് വര്‍ധന സംബന്ധിച്ച് സുപ്രഭാതം ഞായറാഴ്ച വാര്‍ത്ത നല്‍കിയിരുന്നു. ഇതോടെയാണ് വ്യാപക പ്രതിഷേധങ്ങളുയര്‍ന്നത്. രണ്ട് മേഖലകളിലേക്കും വിമാനങ്ങളില്‍ കാര്‍ഗോ കയറ്റുമതി ഏജന്‍സികള്‍ നിര്‍ത്തിവച്ച് പ്രതിഷേധിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് യാത്രക്കാരുമായി മാത്രമാണ് ഈ വിമാനങ്ങള്‍ യാത്രതിരിച്ചത്. എയര്‍ഇന്ത്യയുടെ എ.ഐ 937, എ.ഐ 997 എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ഐ.എക്‌സ് 343, ഐ.എക്‌സ് 345, ഐ.എക്‌സ് 351 എന്നീ വിമാനങ്ങളിലുള്ള കാര്‍ഗോ കയറ്റുമതിയാണ് ഏജന്‍സികള്‍ നിര്‍ത്തിവച്ചിരുന്നത്. നിരക്ക് പകുതി കുറയ്ക്കുകയും മറ്റു വിമാനത്താവളങ്ങളില്‍ ഇതേ നിരക്ക് നടപ്പിലാക്കുകയും ചെയ്തതോടെ ഏജന്‍സികള്‍ ഇന്നു മുതല്‍ കാര്‍ഗോ അയച്ചു തുടങ്ങും. ഇതു സംബന്ധിച്ച് കാലിക്കറ്റ് എക്‌സ്‌പോട്ടേഴ്‌സ് അസോസിയേഷന്‍ ഇന്നലെ എയര്‍ ഇന്ത്യ കോഴിക്കോട് സ്റ്റേഷന്‍ മാനേജറെ കണ്ട് നിവേദനം നല്‍കിയിരുന്നു. കോഴിക്കോട് എം.ഡി.എഫ് നടത്തിയ എയര്‍ഇന്ത്യ ഓഫിസ് ഉപരോധത്തിലും പ്രധാന വിഷയങ്ങളില്‍ ഒന്ന് കാര്‍ഗോ സര്‍ചാര്‍ജ് വര്‍ധനവായിരുന്നു. കരിപ്പൂരില്‍നിന്ന് ദിവസേന അഞ്ചു വിമാനങ്ങളാണ് ദുബൈയിലേക്കും ഷാര്‍ജയിലേക്കും എയര്‍ഇന്ത്യ സര്‍വിസ് നടത്തുന്നത്. ഓരോ വിമാനത്തിലും മൂന്ന് ടണ്‍ പഴം-പച്ചക്കറി ഉല്‍പന്നങ്ങള്‍ കയറ്റി അയക്കാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."