യന്ത്രത്തകരാര്‍ പറശ്ശിനിക്കടവ്- മാട്ടൂല്‍ ബോട്ട് സര്‍വിസ് നിലച്ചു
പാപ്പിനിശ്ശേരി: വളപട്ടണം പുഴയില്‍ സര്‍വിസ് നടത്തുന്ന സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ട് സര്‍വിസ് നിലച്ചു.
ഞായറാഴ്ച രാവിലെ പറശ്ശിനിക്കടവില്‍ നിന്നും മാട്ടൂലിലേക്ക് വരുമ്പോഴാണ് ബോട്ടിന്റെ എന്ജിന് തകരാറിലാകുന്നത്. യന്ത്രത്തകരാര്‍ പറ്റി മൂന്ന് ദിവസമായിട്ടും അറ്റകുറ്റപ്പണികള്‍ ചെയ്തിട്ടില്ല. ബോട്ട് ഇപ്പോള്‍ വളപട്ടണം ബോട്ട്ജെട്ടിയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. തകരാര്‍ പരിഹരിക്കുന്നതിന് വേണ്ടി ആലപ്പുഴയിലെ ജലഗതാഗത ഓഫിസില്‍ നിന്നാണ് സാമഗ്രികള്‍ എത്തിക്കേണ്ടത്. കേടായ ബോട്ടിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ മാത്രമേ സര്‍വിസ് പുനരാരംഭിക്കാന്‍ കഴിയുകയുള്ളു.
ബദല്‍ സര്‍വിസ് നടത്തുന്നതിന് പകരം ബോട്ട് ഇല്ലാത്തതിനാല്‍ യാത്രക്കാരുടെ ദുരിതം തീരാത്ത അവസ്ഥയാണ്. അഴീക്കല്‍ , മാട്ടൂല്‍, പറശ്ശിനിക്കടവ്, പാമ്പുരുത്തി ദ്വീപ് തുടങ്ങിയ സ്ഥലങ്ങളിലൂടെ സര്‍വിസ് നടത്തിയിരുന്ന ബോട്ടാണ് കേടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."