ട്രയാത്തലണില്‍ ഇന്ത്യന്‍ താരത്തിന് ലോക റെക്കോര്‍ഡ്
ലണ്ടന്‍: എന്‍ഡുറോമന്‍ ട്രയാത്തലണില്‍ ചരിത്രമെഴുതി ഇന്ത്യന്‍ താരം മായങ്ക് വൈദ്. എന്‍ഡുറോമന്‍ ട്രയാത്തലണ്‍ പൂര്‍ണമാക്കിയ ആദ്യ ഏഷ്യന്‍ താരമായ മായങ്ക് ഈ കടമ്പ പൂര്‍ത്തിയാക്കിയ ലോകത്തെ 44ാമത്തെ കായികതാരം കൂടിയാണ്. കുറഞ്ഞ സമയത്ത് ലക്ഷ്യത്തിലെത്തിയ ഇന്ത്യന്‍ താരം ബെല്‍ജിയത്തിന്റെ ജൂലിയന്‍ ഡെനയറുടെ റെക്കോര്‍ഡാണ് തകര്‍ത്തത്.
50 മണിക്കൂറും 24 മിനിറ്റുമാണ് മായങ്ക് ലക്ഷ്യം പൂര്‍ത്തിയാക്കാനെടുത്തതെങ്കില്‍ 52 മണിക്കൂറും 30 മിനിറ്റുമാണ് ബെല്‍ജിയം താരത്തിന്റെ മുന്‍ റെക്കോര്‍ഡ്.
മൂന്ന് ഇനങ്ങളിലായാണ് മത്സരം. ആദ്യം ഓട്ടവും പിന്നീട് നീന്തലും ഒടുവില്‍ സൈക്കിളിങ്ങും അടങ്ങിയ ട്രയാത്തലണ്‍ ലോകത്തെ ഏറ്റവും കടുപ്പമേറിയ മല്‍സരമാണ്. ആര്‍ച്ച് ടു ആര്‍ച്ച് എന്നറിയപ്പെടുന്ന മത്സരം ആരംഭിക്കുന്നത് ലണ്ടന്‍ മാര്‍ബിള്‍ ആര്‍ച്ചില്‍ നിന്നാണ്. കെന്റ് കോസ്റ്റിലെ ഡോവര്‍ വരെ 140 കിലോമീറ്റര്‍ ഓട്ടമാണ് ആദ്യ കടമ്പ. പിന്നീട് ഫ്രഞ്ച് തീരത്തേക്ക് ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടക്കണം. ഏകദേശം 33.8 കിലോമീറ്റാണ് ദൂരം. ഇതിനുശേഷം 289.7 കിലോമീറ്റര്‍ ദൂരം സൈക്കിള്‍ റൈഡിങ്ങും. കലായിസ് മുതല്‍ പാരിസ് വരെയാണ് സൈക്കിളിങ്.
കടുപ്പമേറിയതുകൊണ്ടുതന്നെ ഈ ട്രയാത്തലണ്‍ പൂര്‍ത്തിയാക്കുന്നത് അപൂര്‍വം ആളുകള്‍ മാത്രമാണ്. ഒരു ഇന്ത്യന്‍ താരം റെക്കോര്‍ഡ് സമയത്തോടെ അത് പൂര്‍ത്തിയാക്കുമ്പോള്‍ അപൂര്‍വ ബഹുമതിയാണ് തേടിയെത്തുന്നത്. എവറസ്റ്റ് കയറുന്നതിനേക്കാള്‍ കടുപ്പമാണ് ഇതെന്നാണ് മായങ്കിന്റെ പ്രതികരണം.
ഓട്ടത്തേക്കാള്‍ ബുദ്ധിമുട്ട് നീന്തലും സൈക്കിള്‍ ചവിട്ടലുമാണെന്ന് താരം പറഞ്ഞു. 50 മണിക്കൂറോളം ഉറങ്ങാതിരിക്കുന്നത് മത്സരം കഠിനമാക്കുന്നു. ഹിമാചല്‍ സ്വദേശിയായ മായങ്ക് ഹോങ്കോങ്ങില്‍ ലീഗല്‍ എക്‌സിക്യുട്ടീവ് ആയി ജോലി ചെയ്യുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."