രമ്യ വധം: വിചാരണ പൂര്‍ത്തിയായി
തലശ്ശേരി: കണ്ണൂര്‍ കാട്ടാമ്പള്ളി വള്ളുവന് കടവിന് സമീപം ആമ്പാല്‍ വീട്ടില്‍ രവീന്ദ്രന്റെ മകള്‍ നാരങ്കോട് വീട്ടില്‍ രമ്യ(26)യെ പയ്യന്നൂരിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസിന്റെ വിചാരണ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ്(ഒന്ന്) കോടതിയില്‍ പൂര്‍ത്തിയായി. കേസ് ഈ മാസം 20ന് വീണ്ടും പരിഗണിക്കും.
സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലും മറ്റും പ്രൊസിക്യൂഷന്റെയും വാദം കേട്ട ശേഷമാണ് കേസ് 20ന് പരിഗണിക്കാനായി ജഡ്ജ് ശ്രീകലാ സുരേഷ് മാറ്റിയത.്
രമ്യയുടെ ഭര്‍ത്താവ് അഴീക്കോട് പാലോട്ട് കാവിന് സമീപം പുളിക്കല്‍ ഷമ്മികുമാര്‍(40), അമ്മ പത്മാവതി(70), സഹോദരന് ലതീഷ് കുമാര്‍(58) എന്നിവരാണ് കേസിലെ പ്രതികള്‍. 2010 ജനുവരി 22നാണ് ലോഡ്ജില്‍ രമ്യയെ നഗ്നയായ നിലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രതിയായ ഷമ്മികുമാറിനെ സംഭവത്തിന് വര്‍ഷങ്ങള്‍ക്ക് ശേഷം ദുബായില്‍ വച്ചാണ് അറസ്റ്റ് ചെയ്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."