ഇരിട്ടി താലൂക്ക് റേഷന്‍ കാര്‍ഡ് വിതരണം ഇന്നുമുതല്‍
ഇരിട്ടി: താലൂക്ക് സപ്ലൈ ഓഫിസിന് കീഴിലുള്ള കാര്‍ഡ് ഉടമകളുടെ റേഷന്‍ കാര്‍ഡുകള്‍ ഇന്നുമുതല്‍ വിവിധ കേന്ദ്രങ്ങളില്‍ രാവിലെ 9. 30 മുതല്‍ വൈകുന്നേരം നാല് വരെ വിതരണം ചെയ്യുമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു. കാര്‍ഡ് വിതരണ കേന്ദ്രത്തില്‍ കാര്‍ഡ് ഉടമയോ ഉടമ ചുമതലപ്പെടുത്തിയവരോ പഴയ റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം ഹാജരായി റേഷന്‍ കാര്‍ഡ് കൈപ്പറ്റാവുന്നതാണ്. ഇന്ന് സെന്റ് മേരീസ് ചര്‍ച്ച് ഉരുപ്പുംകുറ്റി, സാംസ്‌കാരിക നിലയം ചരള്‍, പ്രതിഭ വായനശാല കരിവണ്ണൂര്‍, വിളമന, കുഞ്ഞിക്കണ്ണന്‍ ഗുരിക്കള്‍ സ്മാരക വായനശാല മീത്തലെ പുന്നാട് എന്നിവിടങ്ങളിലും നാളെ താജ്മഹല്‍ ഓഡിറ്റോറിയം തില്ലങ്കേരി, ചെട്ടിയാംപറമ്പ് വായനശാല, ശാന്തിഗിരി സാംസ്‌കാരിക നിലയം എന്നിവിടങ്ങളിലാണ് വിതരണം നടക്കുക. പൊതു വിഭാഗം സബ്‌സിഡിക്കാര്‍ക്ക് നീലനിറത്തിലും പൊതുവിഭാഗക്കാര്‍ക്ക് വെള്ളനിറത്തിലുമുള്ള കാര്‍ഡുകളാണ് ലഭിക്കുക. കാര്‍ഡ് കപ്പറ്റുന്നവര്‍ 100 രൂപ റേഷന്‍കാര്‍ഡിന്റെ വിലയായി നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."