കല്ലറക്കല്‍ മഹല്ലില്‍ ഭിക്ഷാടനത്തിന് വിലക്ക്
പാനൂര്‍: കല്ലറക്കല്‍ മഹല്ല് ഇനി ഭിക്ഷാടന നിരോധിത മഹല്ല്. ഭിക്ഷാടന മാഫിയയെ നിയന്ത്രിക്കുന്നതിനായാണ് ചെണ്ടയാട് കല്ലറക്കല്‍ ജുമാ മസ്ജിദ് ആന്‍ഡ് ഹയാത്തുല്‍ ഇസ്ലാം മദ്റസാ കമ്മിറ്റി ഇത്തരമൊരു തീരുമാനമെടുത്തത്. ഇക്കാര്യമറിയിച്ച് മഹല്ലിലെ മുഴുവന്‍ വീടുകളിലും സ്റ്റിക്കര്‍ പതിക്കുന്നുണ്ട്. കൂടാതെ പ്രദേശത്തെ പ്രധാന കവലകളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും. വീടുകളില്‍ കയറിയുള്ള യാചന ഇനി മുതല്‍ അനുവദിക്കില്ല. വീടുകളിലെത്തുന്ന അര്‍ഹരായവര്‍ക്ക് മഹല്ല് കമ്മിറ്റി സെക്രട്ടറിയെ സമീപിച്ചാല്‍ ആവശ്യമായ സാമ്പത്തിക സഹായം നല്‍കും. ഭിക്ഷാടന നിരോധിത മഹല്ല് പ്രഖ്യാപനം ജുമാ മസ്ജിദിന് മുന്നില്‍ ബോര്‍ഡ് സ്ഥാപിച്ച് പാനൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ.എം.എസ്.ഫൈസല്‍ നിര്‍വഹിച്ചു. ചടങ്ങില്‍ എം.സി.വി.ഗഫൂര്‍, പി.വി.ഇസ്മായില്‍ ഹാജി, എം.പി.അശ്റഫ്, ഒ.പി. കുഞ്ഞബ്ദുള്ള ഹാജി എ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."