മാലിന്യ മുക്ത വാഴക്കാട്; ശുചിത്വ പരിപാടികള്‍ക്ക് തുടക്കം
വാഴക്കാട്: പഞ്ചായത്തില്‍ സമ്പൂര്‍ണ മാലിന്യ മുക്ത പദ്ധതികള്‍ക്ക് തുടക്കമായി. വാര്‍ഷിക പദ്ധതിയില്‍ മൊത്തം അടങ്കല്‍ തുകയുടെ പത്തുശതമാനം ശുചിത്വ യജ്ഞത്തിനായി മാറ്റി വെച്ചിട്ടുണ്ട്. പഞ്ചായത്തിനെ സമ്പൂര്‍ണ മാലിന്യ മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ പരിപാടികള്‍ക്ക് പഞ്ചായത്തില്‍ ഇതിനകംതന്നെ തുടക്കമായിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ആറിന് ഹിരോഷിമ ദിനത്തില്‍ പഞ്ചായത്തില്‍ ശുചിത്വ ഹര്‍ത്താല്‍ നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പഞ്ചായത്തും ജില്ലാ ശുചിത്വമിഷനും സംയുക്തമായാണ് ഈ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്നത്. ഇന്ന് പഞ്ചായത്തിലുടനീളം തെരുവുയോഗങ്ങളും, വിദ്യാലയങ്ങളില്‍ വിളംബരജാഥയും അഞ്ചിന് മുന്‍പായി വീടും വിദ്യാലയങ്ങളും സ്വകാര്യപരിസരങ്ങളും വൃത്തിയാക്കും.
ശനിയാഴ്ചഓരോ വാര്‍ഡിലേയും മെമ്പര്‍മാരുടെ നേതൃത്വത്തില്‍ അതാതു വാര്‍ഡുകളിലെ പൊതുനിരത്തുകള്‍, സ്ഥാപനങ്ങള്‍ ബഹുജനപങ്കാളിത്തത്തോടെ ശുചീകരിക്കും. ഉച്ചക്ക് ശേഷം എടവണ്ണപ്പാറയിലെ പൊതുസമ്മേളനത്തില്‍ മാലിന്യമുക്ത ഗ്രാമം എന്ന ലക്ഷ്യത്തിലേക്കുള്ള പൊതുപ്രഖ്യാപനവും പ്രതിജ്ഞയും നടക്കും.
വിദ്യാര്‍ഥികള്‍ക്കായി നടത്തിയ സാഹിത്യ രചനാ മത്സരത്തിലെ വിജയികള്‍ക്ക് അവാര്‍ഡ് നല്‍കും. ഏഴിന് ഓരോ വാര്‍ഡിലേയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മോണിറ്ററിംഗ് നടത്തും. പഞ്ചായത്ത് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് എം.ഹാജറ, വൈസ് പ്രസിഡന്റ് ജൈസല്‍ എളമരം, സ്ഥിരംസമിതി അംഗങ്ങളായ മുഹമ്മദ് പറക്കുത്ത്, എ.പി തങ്കം, ശ്രീമതി, ശുചിത്വ പരിപാടി കണ്‍വീനര്‍ എം.പി അബ്ദുള്ള, അംഗങ്ങളായ ബി.പി.എ ബഷീര്‍, എം.പി അബ്ദുല്‍ അലി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."