മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കില്ലെന്ന് കെ. സുരേന്ദ്രന് കോടതിയില്‍
കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കില്ലെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
മഞ്ചേശ്വരം എം.എല്‍.എയായിരുന്ന പി.ബി അബ്ദുല്‍ റസാഖിന്റെ വിജയം ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. അബ്ദുല്‍ റസാഖിന്റെ നിര്യാണത്തെ തുടര്‍ന്ന് കേസിന്റെ തുടര്‍നടപടികളുമായി മുന്നോട്ടുപോകാന്‍ താല്പര്യമുണ്ടോയെന്ന് കോടതി ആരാഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് ഹരജി സ്വമേധയാ പിന്‍വലിക്കുന്നില്ലെന്ന് കോടതിയെ ബോധിപ്പിച്ചത്. അന്തരിച്ച എം.എല്‍.എയുടെ മരണവിവരം ഗസറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് കോടതി നിര്‍ദേശം നല്കി.
അബ്ദുല്റസാഖിനുവേണ്ടി ആരെങ്കിലും കക്ഷിചേരുന്നുണ്ടെങ്കില് ആ വിവരവും ഗസറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. 89 വോട്ടിനാണ് അബ്ദുല്‍റസാഖ് വിജയിച്ചത്. 259 പേര് കള്ളവോട്ട് ചെയ്തെന്ന് സുരേന്ദ്രന് ഹരജിയില്‍ ആരോപിച്ചിരുന്നു. ഗസറ്റ് വിജ്ഞാപനം ഹാജരാക്കുന്നതിനായി കേസ് ഡിസംബര്‍ മൂന്നിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."