HOME
DETAILS

'ഫീച്ചര്‍ ഫിലും ബാക്കി ഹെ ഭായ് '

  
backup
September 16 2019 | 19:09 PM

apashabdam-npr-todays-article-17-09-2019

 

കിടിലന്‍ ഡയലോഗാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി റാഞ്ചിയില്‍ കാച്ചിയത്. 'ഇതു ട്രെയ്‌ലര്‍ മാത്രം, സിനിമ മുഴുവന്‍ വരാനിരിക്കുന്നതേ ഉള്ളൂ...'. ഒരു മലയാളം സിനിമയില്‍ മമ്മൂട്ടി ഹിന്ദിയില്‍ വീശുന്നുണ്ട് ഇതേ ഡയലോഗ് 'ഫീച്ചര്‍ ഫിലും ബാക്കി ഹേ ഭായ്...ഹ ഹ ഹ'. ഒരു ഹിന്ദി സിനിമയില്‍ ഷാരൂഖ് ഖാനും ഹിന്ദിയില്‍ വീശിയിട്ടുണ്ട് ഇതുതന്നെ. ഡയലോഗിന്റെ കോപ്പിറൈറ്റ് മോദിജിക്കില്ലെന്നത് കാര്യമാക്കേണ്ട.
മോദി, അമിത് ഷാ ജി കൂട്ടുകെട്ടിന്റെ മികവ് നൂറുനാള്‍ കൊണ്ട് രാജ്യം കണ്ടു കഴിഞ്ഞു. മുന്‍ പിന്‍ നോട്ടമില്ല, ആരെന്തു പറഞ്ഞാലും വകവെക്കില്ല. എന്താണോ ഇരട്ടകളുടെ തീരുമാനം അതു നടപ്പാക്കും. ഏകാധിപത്യമെന്നു വിമര്‍ശിച്ചുകൂടാ. ദ്വയാധിപത്യമാണ്. പാര്‍ലമെന്റ് സമിതികള്‍ക്ക് വിശേഷിച്ച് പണിയൊന്നുമില്ല. മുന്‍ ഗവണ്മെന്റുകള്‍ എത്ര സമയമാണ് ബില്ലുകള്‍ കമ്മിറ്റികള്‍ക്ക് അയച്ച് വേസ്റ്റ് ആക്കിയത്! . ചര്‍ച്ചയില്‍ സഭാംഗങ്ങള്‍ പറയുന്ന കുറ്റവും കുറവുമൊക്കെ കുറിച്ചെടുത്ത് തിരുത്താന്‍ മെനക്കെടുമായിരുന്നു ബുദ്ധിയില്ലാത്ത കോണ്‍ഗ്രസ് യു.പി.എ മന്ത്രിസഭകള്‍. നമ്മുടെ അടല്‍ ബിഹാരി വാജ്‌പേയിക്കും ഉണ്ടായിരുന്നു ഇതേ സൂക്കേട്. ഇപ്പോള്‍ അങ്ങനെ യാതൊന്നുമില്ല. തുരുതുരാ പാസാക്കും നിയമങ്ങള്‍. ജനങ്ങള്‍ തുലഞ്ഞാലും വേണ്ടില്ല എന്നു പറഞ്ഞു തന്നെയല്ലേ കശ്മിര്‍ ബില്‍ പാസാക്കിയത്.
ഇതെല്ലാം സാംപിളുകള്‍ മാത്രമാണ് എന്നു നാട്ടുകാര്‍ക്കെല്ലാം അറിയും. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാതിരുന്നതുകൊണ്ടാണ് കഴിഞ്ഞ ടേമില്‍ ലേശം മടിച്ചുനിന്നത്. ഇത്തവണ അങ്ങനെയൊരു പ്രശ്‌നമില്ല. രാജ്യസഭയിലും ഭൂരിപക്ഷം ഉണ്ടാക്കിയെടുത്തത് ചില്ലറ കടുംകൈകള്‍ പ്രയോഗിച്ചാണ്. ഭൂരിപക്ഷമുണ്ടാക്കാന്‍ എന്തു കുടിലതന്ത്രവും പ്രയോഗിക്കാം എന്നാരോ പണ്ട് പറഞ്ഞിട്ടുണ്ടല്ലോ. ഇല്ലേ, കൗടില്യന്‍ പറഞ്ഞിട്ടുണ്ടാവണം... പറഞ്ഞിട്ടില്ലെന്നോ. സാരമില്ല. അതിനുള്ള ഒരു ശ്ലോകം ഉണ്ടാക്കി ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സ്ആപ്പ് ആദിയായ ശ്രേഷ്ഠ മാധ്യമങ്ങളില്‍ ഇട്ടാല്‍ മതി. വേണമെങ്കില്‍ കൗടില്യന്റെ പേരില്‍ ഒരു വെബ്‌സൈറ്റ് ഉണ്ടാക്കി അതിലേക്കുള്ള ലിങ്ക് പരസ്യപ്പെടുത്തിയാലും ധാരാളം.
അങ്ങനെ പലതും ചെയ്യാനല്ലേ ജനങ്ങള്‍ കഷ്ടപ്പെട്ട് ഓരോരോ മനുഷ്യരെ ലോക്‌സഭയിലേക്ക് ജയിപ്പിച്ചത്. മണ്ടത്തരം പറയുന്ന ആളാണോ വിവരദോഷിയാണോ അക്ഷരാഭ്യാസമില്ലാത്ത ആളാണോ എന്നൊന്നും വോട്ടര്‍മാര്‍ നോക്കിയില്ലല്ലോ. ഞാന്‍ ജയിച്ചാല്‍ ശിശുവിവാഹം നിയമവിധേയമാക്കും, ഞങ്ങളെ ജയിപ്പിച്ചാല്‍ മുസ്‌ലിംകളുടെ ഉള്ള പണിയും ഇല്ലാതാക്കും, എനിക്കു വോട്ട് ചെയ്തില്ലെങ്കില്‍ നിങ്ങളെ ഞാന്‍ ശപിക്കും, വോട്ട് ചെയ്യാത്ത മുസ്‌ലിംകള്‍ക്ക് പിന്നെ ഒരാനുകൂല്യവും കിട്ടില്ല എന്നെല്ലാം പറഞ്ഞവരെ നല്ല ഭൂരിപക്ഷത്തിനാണ് ജയിപ്പിച്ചത്. അതു കൊണ്ട് ഇത്തവണ ട്രെയ്‌ലറിനെ തോല്‍പിക്കുന്ന ഫീച്ചര്‍ ഫിലിം കളിക്കാന്‍ പോകുകയാണ്. കണ്ടോളിന്‍.
സാമ്പത്തികവളര്‍ച്ചയിലായിരിക്കും മുഖ്യശ്രദ്ധ എന്നു മോദിജി കഴിഞ്ഞ തവണ പറഞ്ഞിരുന്നു. സാമ്പത്തികശാസ്ത്രത്തിലാണ് കളി. അതറിയുന്ന ഒരാളെങ്കിലും സര്‍ക്കാരിലുണ്ടോ എന്നു ചോദിക്കരുത്. പത്തു ശതമാനം വരെ ഉയര്‍ന്നിരുന്ന വളര്‍ച്ചാനിരക്ക് കഷ്ടപ്പെട്ട് നാല്‌നാലര ആയി കുറച്ചിട്ടുണ്ട്. നിര്‍മല സീതാരാമന്റെ തലയില്‍ വെച്ചുകെട്ടിയതാണ് ധനവകുപ്പ്. പാവം, പെടാപ്പാട് പെടുന്നുണ്ട്. അഞ്ചു വര്‍ഷം മിണ്ടാട്ടമില്ലാതിരുന്ന മുന്‍ പ്രഥമര്‍ മന്‍മോഹന്‍ജി ഇപ്പോള്‍ ദിവസേന ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. അതുകൊണ്ടു പ്രശ്‌നമൊന്നുമില്ല. മറുപടി പറഞ്ഞാലല്ലേ പ്രശ്‌നമുള്ളൂ. മിണ്ടില്ല നിര്‍മല.
ഒറ്റയടിക്ക് കശ്മിര്‍ സംസ്ഥാനത്തെ കേന്ദ്രഭരണപ്രദേശമാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇങ്ങനെയൊരു കടുംകൈ ഏതെങ്കിലും സര്‍ക്കാര്‍ എന്നെങ്കിലും ചെയ്യുമെന്ന് അറിയാനുള്ള ബോധം ഇല്ലാത്തവരാണ് പ്രതിപക്ഷത്തിരിക്കുന്നത്. ഇനി ഏതെല്ലാം സംസ്ഥാനങ്ങളെ കേന്ദ്രഭരണ പ്രദേശമാക്കണം എന്ന കാര്യം ആലോചിക്കുന്നുണ്ട്. ധൃതിയൊന്നുമില്ല. കേരളമാണോ ബംഗാളാണോ അടുത്തത് എന്നു നോക്കിയാല്‍മതി.
അസമില്‍ കുറെ ലക്ഷം ആളുകള്‍ക്കു ഉറക്കമില്ലത്രെ. ജനനസര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ പൗരത്വ പട്ടികയില്‍ പെടുത്തില്ല. ഈ ഐഡിയ ബി.ജെ.പിയുടേതല്ല കേട്ടോ. പ്രക്ഷോഭകരും കോടതിയും അന്നത്തെ സര്‍ക്കാരുമെല്ലാം ചേര്‍ന്നുണ്ടാക്കിയ പുലിവാലാണ്. പക്ഷേ, അതിന്റെ അനന്തസാധ്യതകള്‍ അതിബുദ്ധിമാനായ അമിത് ഷായുടെ മൊട്ടത്തലയില്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞു. പൗരത്വസംവിധാനം ഇന്ത്യ മുഴുവന്‍ നടപ്പാക്കും എന്നദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. എന്തൊരു കുട്ടിച്ചോറായിരിക്കും അതു സംസ്ഥാനങ്ങളില്‍ ഉണ്ടാക്കുക എന്നു സങ്കല്‍പ്പിച്ചുനോക്കൂ. ഭ്രാന്താശുപത്രിയിലായിരുന്ന ഒരാള്‍ രോഗം ഭേദമായി എന്ന സര്‍ട്ടിഫിക്കറ്റുമായി പുറത്തിറങ്ങിയ ശേഷം മറ്റുള്ളവരെയെല്ലാം ഭ്രാന്തന്മാര്‍ എന്നു വിളിച്ചതായി കേട്ടിട്ടുണ്ട്. കാരണം, ഭ്രാന്തില്ല എന്ന സര്‍ട്ടിഫിക്കറ്റ് അവരുടെ പക്കലില്ലല്ലോ. എന്തായാലും ഒരു അഖിലഭാരത പൗരത്വ ഗുല്‍മാലിന്റെ സാധ്യതകള്‍ അമിത് ഷാ ജി പരിശോധിക്കുന്നുണ്ട്. ഒന്നിനും മടിക്കില്ല.
കാണാന്‍പോകുന്ന ഫീച്ചര്‍ ഫിലിം പൂരത്തിലെ വേറൊരു സസ്‌പെന്‍സ് രംഗത്തിന്റെ കാര്യം അമിത് ഷാജി സൂചിപ്പിച്ചിട്ടുണ്ട്. ഭാഷയിലാണ് പിടിക്കുക. രാഷ്ട്ര ഐക്യം ശക്തിപ്പെടുത്താന്‍ ഹിന്ദി വേണമത്രെ. ഹിന്ദിയില്‍ മതി ഇനി എല്ലാ യു.പി.എസ്.സി പരീക്ഷകളും എന്നു തീരുമാനിച്ചാല്‍ സംഗതി കേമമാവില്ലേ? പണ്ടൊരിക്കല്‍ ഇങ്ങനെയെന്തോ ചില്ലറ നടപടിയുമായി ഇറങ്ങിപ്പുറപ്പെട്ടപ്പോഴാണ് തമിഴ്‌നാട് ഐക്യം കൊണ്ട് കത്തിച്ചാമ്പലായത്. ഇനിയും സാധ്യത കാണാനുണ്ട്. ഒരു രാഷ്ട്രം ഒരു ഭാഷ എന്നതു പോലെ ഇനി ഒരു രാഷ്ട്രം ഒരു വസ്ത്രം, ഒരു രാഷ്ട്രം ഒരു ഭക്ഷണം, ഒരു രാഷ്ട്രം ഒരു പാര്‍ട്ടി, ഒരു രാഷ്ട്രം ഒരു മതം, ഒരു രാഷ്ട്രം ഒരു മോദി എന്നിങ്ങനെയുള്ള സുന്ദരന്‍ ആശയങ്ങള്‍ ഘട്ടം ഘട്ടമായി വരുമെന്നു പ്രതീക്ഷിക്കാം. വന്നോട്ടെ, വന്നോട്ടെ....

എന്തിന് വെറുതെ പദവികള്‍!

ഉള്ളതും പോയതിന്റെ സങ്കടത്തിലാണ് കോണ്‍ഗ്രസ് ലോക്‌സഭയിലിപ്പോള്‍. കഴിഞ്ഞ തവണ 44 സീറ്റ് മാത്രം കിട്ടിയപ്പോള്‍ കോണ്‍ഗ്രസിന്റെ എതിരാളികള്‍ പോലും ഞെട്ടിയിരുന്നു. എന്തൊരു തോല്‍വി! 44 നേക്കാള്‍ ചെറിയ സംഖ്യയാണ് 52 എന്നേ തോന്നൂ ഇത്തവണത്തെ ഞെട്ടല്‍ കണ്ടാല്‍. പ്രധാനമന്ത്രിയാകാന്‍ ജുബ്ബയിട്ട യുവരാജാവ് സ്വന്തം മണ്ഡലത്തില്‍ തറപറ്റിയത് വയനാട്ടുകാരെപ്പോലും ഞെട്ടിച്ചു. ഇതു നഷ്ടപ്പെടലിന്റെ കാലമാണ്. അതിനിടെയാണ് ചില കൂട്ടര്‍ പാര്‍ലമെന്റ് കമ്മിറ്റികളില്‍ പാര്‍ട്ടിക്കു സ്ഥാനം കിട്ടിയില്ലെന്ന പരവശവുമായി നടക്കുന്നത്. ഹാ കഷ്ടം.
ഏറ്റവും കൂടുതല്‍ സീറ്റ് കിട്ടിയ പാര്‍ട്ടിയുടെ തലവനാണ് പ്രതിപക്ഷനേതാവ്. അതു പണ്ട് എ.കെ.ജിയുടെ കാലത്തേ അങ്ങനെയാണ്. പിന്നീട് കൊണ്ടുവന്ന വ്യവസ്ഥയിലും സീറ്റ് എണ്ണം പ്രധാനമായിരുന്നില്ലെന്നാണ് വിദഗ്ധരും പറഞ്ഞത്. പക്ഷേ, എന്തു ചെയ്യും, കോണ്‍ഗ്രസിന് അതും വേണ്ട. രാഹുല്‍ ഗാന്ധിക്കു പാര്‍ട്ടി സ്ഥാനവും വേണ്ട, പാര്‍ലമെന്ററി സ്ഥാനവും വേണ്ട. നിരാശയുടെ പടുകുഴിയിലാണ്. നൈരാശ്യം മൂത്ത് ലോക്‌സഭാംഗത്വം തന്നെ രാജിവച്ചുകളയുമോ എന്ന ഭീതിയിലാണ് വയനാട്ടുകാരും.
പാര്‍ലമെന്റിലെ അല്ലറ ചില്ലറ കമ്മിറ്റി പദവികള്‍ കൊണ്ടൊരു പ്രയോജനവും കിട്ടാന്‍ പോകുന്നില്ല. ലോക്‌സഭയില്‍ എല്ലാം അമിത് ഷാ ചെയ്തുകൊള്ളും. മന്ത്രിമാര്‍ക്കു പോലും ഒന്നും ചെയ്യാനില്ല. പ്രതിപക്ഷാംഗങ്ങള്‍ക്കു ഘോരഘോരം പ്രസംഗിക്കാം. കൈയടികിട്ടും, പ്രസംഗിക്കുന്നത് രേഖയിലുണ്ടാകും. പത്രങ്ങളില്‍ വന്നാല്‍ വന്നു. എന്തിന് വെറുതെ കമ്മിറ്റി പദവികള്‍...

മുനവാക്ക്

മരട് ഫ്‌ളാറ്റുകാര്‍ക്ക് ഒപ്പം ഉണ്ടാകും: കോടിയേരി ബാലകൃഷ്ണന്‍
ഒപ്പംകൊണ്ട് ഒരു കാര്യവുമില്ല. പ്രശ്‌നത്തിനു മുഴുവന്‍ ഉത്തരവാദികള്‍ നഗരസഭ മുതല്‍ മന്ത്രിസഭ വരെയുള്ളവരാണ്. ഫ്‌ളാറ്റുടമകളുടെ നഷ്ടം ഇവര്‍ നികത്തിക്കൊടുക്കണം. വേറെ എന്ത് ഒപ്പം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago
No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago
No Image

വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു, യുവാവ് അറസ്റ്റിൽ

National
  •  a month ago
No Image

ഭോപ്പാൽ; മലയാളി സൈനികൻ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

latest
  •  a month ago
No Image

ഹൈ വോൾട്ടേജ് ഇലക്ട്രിക് ടവറിന്‍റെ ഏറ്റവും മുകളിൽ കയറി യുവാവിൻ്റെ നൃത്താഭ്യാസം; താഴെയിറക്കിയത് രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിൽ

National
  •  a month ago
No Image

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ ഭീകരാക്രമണം; ഏറ്റുമുട്ടൽ ഒരു സൈനികന് വീരമൃത്യു, മൂന്ന് സൈനികർക്ക് പരിക്ക്

National
  •  a month ago
No Image

വീണ്ടും പിറന്നാളാഘോഷ കുരുക്കിൽ ഡിവൈഎഫ്‌ഐ; ഈത്തവണ വഴി തടഞ്ഞ് പിറന്നാളാഘോഷം, അണിനിരന്നത് ഇരുപതോളം കാറുകള്‍

Kerala
  •  a month ago
No Image

തൃശൂരില്‍ 95.29 ഗ്രാമോളം തൂക്കം വരുന്ന എം.ഡി.എം.എയുമായി മധ്യവയസ്കൻ പിടിയില്‍

Kerala
  •  a month ago
No Image

ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ ചത്ത പല്ലി; പ്രതിഷേധിച്ച് വിദ്യാർഥികൾ

Kerala
  •  a month ago