ഡോ.എന്‍.വി.പി.ഉണിത്തിരി എന്‍ഡോവ്‌മെന്റ്; ഗവേഷണ പ്രബന്ധങ്ങള്‍ ക്ഷണിച്ചു
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ സംസ്‌കൃത പഠനവിഭാഗം ഡിസംബറില്‍ നടത്തുന്ന 11-ാമതു ഡോ.എന്‍.വി.പി. ഉണിത്തിരി എന്‍ഡോവ്‌മെന്റ് അഖില കേരള ഓറിയന്റല്‍ കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കാന്‍ ഗവേഷണ പ്രബന്ധങ്ങള്‍ ക്ഷണിച്ചു. വൈദിക പഠനം, തിയേറ്റര്‍ പഠനം, ക്ലാസിക്കല്‍ സാഹിത്യം, ഭാരതീയ ദര്‍ശനം, വ്യാകരണവും ഭാഷാശാസ്ത്രവും, സാംസ്‌കാരിക പഠനം, സ്ത്രീ പഠനം, ശാസ്ത്ര സാങ്കേതിക സാഹിത്യം എന്നീ മേഖലകളില്‍ നടക്കുന്ന സെഷനുകളിലാണു പ്രബന്ധാവതരണം.
രജിസ്‌ട്രേഷന്‍ ഫീസ്: 200 രൂപ (വിദ്യാര്‍ഥികള്‍ക്ക് 100 രൂപ). 40 വയസ്സില്‍ താഴെയുള്ളവരില്‍ നിന്നുള്ള മികച്ച പ്രബന്ധങ്ങള്‍ക്ക് എന്‍ഡോവ്‌മെന്റ് പുരസ്‌കാരങ്ങള്‍ നല്‍കും. മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ പ്രബന്ധത്തിന്റെ സംക്ഷിപ്തരൂപം ഓഗസ്റ്റ് 31-നകവും പൂര്‍ണരൂപം സെപ്തംബര്‍ 30-നകവും ജനറല്‍ കണ്‍വീനര്‍ക്ക് അയക്കണം. വിവരങ്ങള്‍ക്ക് മസീരരൗസെ@േഴാമശഹ.രീാഎന്ന ഇ-മെയിലില്‍ ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."