റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ഉടന്‍
തിരുവനന്തപുരം: റിയല്‍ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കാനായി കേന്ദ്ര നിയമപ്രകാരം രൂപീകരിക്കേണ്ട റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി സംസ്ഥാനത്ത് ഉടന്‍ നിലവില്‍വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതോറിറ്റിയുടെ കാര്യത്തില്‍ നേരത്തേ തീരുമാനമായതാണ്. നിയമനത്തിനായുള്ള അഭിമുഖ പരീക്ഷ പൂര്‍ത്തിയായി.
2016ലെ കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കണമെന്നാണ് ചട്ടം. ഇതിന്റെ അടിസ്ഥാനത്തില്‍ താല്‍ക്കാലിക സംവിധാനം കേരളം രൂപീകരിച്ചെങ്കിലും പൂര്‍ണരൂപത്തില്‍ അതോറിറ്റി പ്രവര്‍ത്തിക്കുന്നില്ല. മരടില്‍ തീരദേശ പരിപാലചട്ടം ലംഘിച്ച് നിര്‍മിച്ച ഫ്‌ളാറ്റുകള്‍ സംബന്ധിച്ച പ്രശ്‌നം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി സംബന്ധിച്ച ചര്‍ച്ചകളും സജീവമാകുന്നത്.
മിക്ക സംസ്ഥാനങ്ങളും അതോറിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. അതോറിറ്റി രൂപീകരിച്ചുകഴിഞ്ഞാല്‍ ഫ്‌ളാറ്റുകള്‍ വാങ്ങുന്നവര്‍ക്ക് നിയമപരമായി പരിരക്ഷ ലഭിക്കും.
ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ യോഗ്യതകള്‍ പരിശോധിച്ച ശേഷമേ അവര്‍ക്ക് ലൈസന്‍സ് ലഭിക്കുകയുള്ളൂ. ഇതെല്ലാം ഉപഭോക്താക്കള്‍ക്ക് ഗുണകരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."