എന്താണ് ജി.എസ്.ടി
ഈ അടുത്തകാലത്ത് വാര്‍ത്താമാധ്യമങ്ങളിലൂടെയും മറ്റും ജി.എസ്.ടി അഥവാ ചരക്ക് സേവന നികുതി എന്ന് പലരും കേട്ടിട്ടുണ്ടെങ്കിലും നമ്മില്‍ പലര്‍ക്കും ജി.എസ്.ടി എന്ത് എന്ന ചോദ്യം പലപ്പോഴും വന്നേക്കാം.
2016 സപ്തംബര്‍ 8ന് ഭരണഘടനാ ഭേദഗതി നിയമം 101 നിലവില്‍ വരികയും 2016 സപ്തംബര്‍ 15ന് ജി.എസ്.ടി കൗണ്‍സിലിന്റെ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കുകയും ചെയ്തതോടുകൂടി ചരക്കുസേവന നികുതിയിലേക്കുള്ള മാറ്റത്തിന് തുടക്കമായി. 2017 ഏപ്രില്‍ ഒന്നു മുതലാണ് ജി.എസ്.ടി പ്രാവര്‍ത്തികമാക്കാന്‍ ഗവണ്‍മെന്റ് തയാറായത്. ഉപഭോഗത്തെ ആസ്പദമാക്കി ഓരോ പ്രദേശത്തെ ആശ്രയിച്ചിട്ടുള്ള നികുതിയാണ് ചരക്ക് സേവന നികുതി. നിര്‍മാണം മുതല്‍ ഉപഭോഗം വരെയുള്ള എല്ലാ ഘട്ടങ്ങളിലും ചുമത്തപ്പെടുകയും ഓരോ ഘട്ടത്തിലും അടച്ച നികുതി കുറവ് ചെയ്ത് അടക്കാവുന്ന നികുതിയാണിത്. ഓരോഘട്ടത്തിലും ഉണ്ടാവുന്ന മൂല്യ വര്‍ധനവിനു മാത്രമുളള നികുതിയില്‍, നികുതിയുടെ ഭാരം അന്തിമ ഉപഭോക്താവിന് മാത്രമായിരിക്കും.
ചരക്ക് സേവന നികുതി സമ്പ്രദായം നടപ്പില്‍ വരുന്നതോടെ രാജ്യം ഒറ്റ വിപണിയായി മാറും എന്നാണ് വിലയിരുത്തപ്പെടുന്നത്. കേന്ദ്ര സര്‍ക്കാരിന് നികുതിയിനത്തില്‍ കൂടുതല്‍ പണം ലഭിക്കുമ്പോള്‍ അത് ജനങ്ങള്‍ക്ക് സേവനങ്ങളുടെ പാതയില്‍ ലഭ്യമാകും. നിലവിലുള്ള കുറേയേറെ നികുതികള്‍ ഇതോടെ ഇല്ലാതാകുന്നത് ഉല്‍പാദകരേയും വില്‍പനക്കാരേയും സഹായിക്കും. സാധാരണക്കാരെ എങ്ങനെയാണ് ചരക്ക് സേവന നികുതി നേരിട്ട് ബാധിക്കുക എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഉല്‍പാദകര്‍ക്കും വില്‍പനക്കാര്‍ക്കും നികുതിയില്‍ കുറവ് വരുമ്പോള്‍ അത് സ്വാഭാവികമായി ഉപഭോക്താക്കള്‍ക്കും ഗുണകരമായിത്തന്നെ വരും.
ജി.എസ്.ടി(ചരക്ക് സേവന നികുതി) നിലവില്‍ വരുന്നതോടെ ഇരട്ട നികുതികള്‍ പലതും ഇല്ലാതാകും. എല്ലാ നികുതികളും ഒരു പോയിന്റില്‍ തന്നെ ഈടാക്കപ്പെടും. അതുകൊണ്ട് സാധാരണ ഉപഭോക്താവിനെ സംബന്ധിച്ച് താന്‍ എത്ര നികുതി കൊടുക്കുന്നുവെന്നതിനെക്കുറിച്ച് കൃത്യമായ ധാരണയും ലഭിക്കുന്നതാണ്. അന്തര്‍സംസ്ഥാന നികുതികളും ഏകീകരിക്കപ്പെടുന്നത് ഉപഭോക്താക്കളെ സംബന്ധിച്ച് ഗുണകരമാണ്.
ഇന്ത്യ ഒറ്റ രാജ്യമാണെങ്കിലും നിലവിലെ സ്ഥിതിയില്‍ ഓരോ സംസ്ഥാനവും ഏതാണ്ട് സ്വതന്ത്ര നികുതി വ്യവസ്ഥയുമായാണ് മുന്നോട്ട് പോകുന്നത്. ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് ഉല്‍പന്നങ്ങള്‍ എത്തിക്കുമ്പോള്‍ രണ്ടിടത്തും നികുതി നല്‍കേണ്ടിവരും. ജി.എസ്.ടി വരുന്നതോടെ ആ പ്രശ്‌നവും പരിഹരിക്കപ്പെടും. ഇത് ഉല്‍പന്ന വിലയില്‍ കുറവുണ്ടാക്കുമെന്നുള്ളതാണ് വാസ്തവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."