യമനില്‍ സമാധാന കരാര്‍ പുനഃസ്ഥാപിക്കാന്‍ അമേരിക്കയുടെ ശ്രമം; 30 ദിവസത്തിനകം വെടി നിര്‍ത്തല്‍ ചര്‍ച്ചകള്‍ ആരംഭിക്കണമെന്ന് നിര്‍ദേശം
റിയാദ്: സംഘര്‍ഷം രൂക്ഷമായ യമനില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ അമേരിക്ക നേരിട്ടിറങ്ങുന്നു. മുപ്പതു ദിവസത്തിനകം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയും പെന്റഗണ്‍ ചീഫുമായ ജിം മാറ്റിസ് ആവശ്യപ്പെട്ടു. രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ഏറെക്കാലമായി അമേരിക്ക നിരീക്ഷിച്ച് വരികയാണെന്നും ഔദ്യോഗിക സര്‍ക്കാരിനെ പിന്തുണക്കുന്ന അറബ് സഖ്യ സേനാ രാജ്യങ്ങളായ സഊദി അറേബ്യയും യു എ ഇയും സമാധാന ഉടമ്പടികള്‍ക്ക് അനുകൂല നിലപാടുകളാണ് സ്വീകരിക്കുകയെന്നുമാണ് തങ്ങളുടെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. യമന്‍ സമാധാന കരാറിനായി അമേരിക്ക മുന്നോട്ടു പോകുകയാണ്. ഭാവിയില്‍ കുറച്ചു സമയമെങ്കിലും ഞങ്ങള്‍ അത് ചെയ്യാന്‍ പോകുകയാണെന്നു പറയാന്‍ കഴിയില്ല. അടുത്ത മുപ്പതു ദിവസത്തിനകം തന്നെ വെടി നിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വരണം. അതാണ് ഞങ്ങളുടെ ലക്ഷ്യം. യുദ്ധത്തിലേര്‍പ്പെട്ട എല്ലാ വിഭാഗക്കാരും നവംബറില്‍ സ്വീഡനില്‍ യു എന്‍ സമാധാന ദൂതന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്സ് നേതൃത്വം നല്‍കുന്ന വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പ് വെക്കാന്‍ എത്തിച്ചേരണം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഔദ്യോഗിക സര്‍ക്കാരും ഇറാന്‍ അനുകൂല വിമതരും തമ്മില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഗുരുതരമായ സ്ഥിതിവിശേഷമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉടലെടുത്തിരിക്കുന്നത്. ഏറെക്കാലമായി ഇതേ അവസ്ഥയാണെന്നതിനാല്‍ ഇതിനൊരു മാറ്റം വരുത്താനായയുള്ള ശ്രമങ്ങള്‍ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ പല തവണ ശ്രമം നടന്നിരുന്നെകിലും അതെല്ലാം പാഴായി പോകുകയായിരുന്നു .ഈയവസ്ഥയിലാണ് അമേരിക്കന്‍ നേരിട്ട് വെടിനിര്‍ത്തല്‍ കരാറിന് ശ്രമം തുടങ്ങിയത്.
സെപ്തംബറില്‍ സമാധാന കരാര്‍ പ്രാബല്യത്തില്‍ കൊണ്ട് വരാന്‍ നടത്തിയ വേദി നിര്‍ത്തല്‍ കരാറിനായി യു എന്‍ നേതൃത്വത്തില്‍ ജനീവയില്‍ കൂടിക്കാഴ്ച്ചകള്‍ സംഘടിപ്പിച്ചിരുന്നെകിലും വിമത വിഭാഗമായ ഹൂതികള്‍ എത്തിച്ചേരാത്തതിനെ തുടര്‍ന്ന് ഇത് പരാജയപ്പെടുകയായിരുന്നു. 2015 ല്‍ തുടങ്ങിയ യുദ്ധതില്‍ ഇതിനകം 10,000 ലധികം ആളുകള്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകള്‍ക്ക് ദുരിതം സമ്മാനിക്കുകയും ചെയ്തുവെന്നാണ് കണക്കുകള്‍. ലോകത്തെ ഏറ്റവും കൂടുതല്‍ മാനുഷിക ദുരന്തം നടക്കുന്ന രാജ്യമാണ് യമന്‍ എന്ന് ഐക്യ രാഷ്ട്ര സഭ അടുത്തിടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."