1.1 കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍
തിരൂര്‍: അന്യസംസ്ഥാന തൊഴിലാളികള്‍ക്കു കഞ്ചാവെത്തിക്കുന്ന ബംഗാള്‍ സ്വദേശി അറസ്റ്റില്‍. 1.1 കിലോ കഞ്ചാവുമായി എക്സൈസ് സംഘമാണ് ഇയാളെ പിടികൂടിയത്. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് മൊത്തമായും ചില്ലറയായും കഞ്ചാവു വില്‍ക്കുന്ന ബി.പി അങ്ങാടി ബൈപ്പാസ് റോഡിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പശ്ചിമ ബംഗാള്‍ നാദിയ ജില്ലയിലെ കാളിഗഞ്ച് സ്വദേശി മണ്ഡല് രഹിതുളിനെ(45)യാണു തിരൂര്‍ എക്സൈസ് സംഘം പിടികൂടിയത്.
കഴിഞ്ഞ ദിവസം 100 ഗ്രാം കഞ്ചാവുമായി പിടിയിലായ കോലൂപാലം സ്വദേശി മനോജ് (37) നല്കിയ വിവരത്തെത്തുടര്‍ന്നാണു രഹിതുളിനെ എക് സൈസ് പിടികൂടിയത്. കഞ്ചാവു വില്പനക്കായി രാവിലെ പുറത്തിറങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. കോയമ്പത്തൂരില്‍ നിന്നു ട്രെയിന്‍ മാര്‍ഗമാണു കഞ്ചാവ് കടത്തിയിരുന്നതെന്നു മണ്ഡല് ഹരിതുള് മൊഴി നല്കി.
പിടിക്കപ്പെടാന്‍ സാധ്യത കുറവാണെന്നതിനാലാണ് അന്യ സംസ്ഥാനക്കാര്‍ക്കിടയില്‍ വില്പന നടത്തുന്നതെന്നും ഓരോ തവണയും അഞ്ചു കിലോ കഞ്ചാവു വരെ കടത്തിയിട്ടുണ്ടെന്നു പ്രതി വെളിപ്പെടുത്തിയതായി എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വടകര നാര്‍കോട്ടിക്ക് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തതായി എക്സൈസ് ഇന്‍സ്പെക്ടര്‍ യു. ഷാനവാസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."