ഇന്തോനേഷ്യന്‍ ഓപണ്‍: സൈന, സിന്ധു രണ്ടാം റൗണ്ടില്‍
ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരീസ് പ്രീമിയര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നേറ്റം. വനിതാ വിഭാഗത്തില്‍ സൈന നേഹ്‌വാളും പി.വി സിന്ധുവും രണ്ടാം റൗണ്ടില്‍ കടന്നു.
എട്ടാം സീഡ് താരം റച്ചനോകിനെയാണ് സൈന പരാജയപ്പെട്ടത്. സ്‌കോര്‍ 17-21, 21-18, 21-12. ആദ്യ സെറ്റ് നഷ്ടമായ ശേഷമാണ് സൈന മികവോടെ പൊരുതി മത്സരം സ്വന്തമാക്കിയത്. സിന്ധു ലോക 20ാം നമ്പര്‍ താരം ചോച്ചുവോങിനെയാണ് പരാജയപ്പെട്ടത്. 21-12, 21-19.
അതേസമയം രണ്ടാം റൗണ്ടില്‍ തായ് താരം നിച്ചാവോണ്‍ ജിന്‍ഡാപോളാണ് സൈനയുടെ എതിരാളി. ഈ മത്സരത്തില്‍ ജയിച്ചാല്‍ ലോക ഒന്നാം നമ്പര്‍ താരം സി യുങുമായി സൈനയ്ക്ക് മത്സരിക്കാം. സിന്ധുവിന് അമേരിക്കയുടെ ബെവെന്‍ ഷാങാണ് എതിരാളി.
മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ പ്രതീക്ഷയായ ബി സുമീത് റെഡ്ഡി-അശ്വിനി പൊന്നപ്പ തോറ്റു പുറത്തായി. സ്‌കോര്‍ 12-21, 9-21. ഇന്തോനേഷ്യന്‍ ജോഡി ഇര്‍ഫാന്‍ ഫാദില്ല-വെനി ആംഗ്രെയ്‌നി സഖ്യത്തോടാണ് പരാജയപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."