മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കേസ്: തെളിവെടുപ്പിന് അഞ്ചുപേര്‍ ഹാജരായി
കൊച്ചി: മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ നല്‍കിയ ഹരജിയില്‍ രണ്ടു ദിവസങ്ങളിലായി അഞ്ചുപേര്‍ തെളിവെടുപ്പിന് ഹാജരായി. തെരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളവോട്ടു നടന്നെന്ന് ആരോപിച്ച് 259 വോട്ടര്‍മാര്‍ക്ക് സമന്‍സ് നല്‍കാന്‍ ഹൈക്കോടതി നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ചാണ് അഞ്ചു പേര്‍ ഹാജരായത്. ഹാജരായ അഞ്ചുപേരും തങ്ങള്‍ വോട്ട് ചെയ്തിട്ടുണ്ടെന്ന് കോടതിയില്‍ അറിയിച്ചു. കേസില്‍ തെളിവെടുപ്പ് തുടരും.
വിദേശത്ത് ജോലി നോക്കുന്നവരുടെയും മരിച്ചുപോയവരുടെയും പേരില്‍ കള്ളവോട്ട് വ്യാപകമായി നടന്നെന്നും ഇവരുടെ വോട്ട് അസാധുവാക്കിയാല്‍ തെരഞ്ഞെടുപ്പുഫലം മാറുമെന്നും ചൂണ്ടിക്കാട്ടിയാണ് കെ. സുരേന്ദ്രന്‍ ഹരജി നല്‍കിയത്. ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയ സംശയമുള്ള വോട്ടര്‍മാരില്‍ 259 പേര്‍ക്കാണ് സമന്‍സയക്കാന്‍ കോടതി നിര്‍ദേശിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് നിന്ന് മുസ്‌ലിംലീഗിലെ പി.ബി അബ്ദുറസാഖാണ് വിജയിച്ചത്. എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന കെ. സുരേന്ദ്രനെ 89 വോട്ടുകള്‍ക്കാണ് റസാഖ് തോല്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."