മദ്യനയം: വിവേകം പണയംവച്ചവര്‍
മദ്യമെന്ന മഹാവിപത്ത് തുടച്ചുനീക്കാന്‍ ഒരു വിഭാഗം ശ്രമം നടത്തിയപ്പോള്‍ അതുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിച്ച് ഇനിയും കൂടുതല്‍ എങ്ങനെ ഇല്ലാതാക്കാം എന്നു ശ്രമിക്കുന്നതിനു പകരം കഷ്ടപ്പെട്ട് കൂട്ടിലടച്ച കോഴിയെ തുറന്നുവിട്ടവന്റെ റോളില്‍ ഭരണകൂടം വന്നത് ഖേദകരമാണ്. ഇനി നിയമസഭയില്‍ ഭരണപക്ഷം മദ്യം വിളമ്പട്ടെ എന്നാണ് എന്റെ അഭിപ്രായം.
മെട്രൊ മുതല്‍ വന്‍കിട സംരംഭങ്ങളുടെ ഉദ്ഘാടനം നടത്താന്‍ ജാഗ്രത കാണിക്കുന്ന സര്‍ക്കാര്‍ മദ്യനയത്തില്‍ ബിവറേജുകള്‍ക്ക് ലൈക്കടിച്ചു. പെരിന്തല്‍മണ്ണയടക്കം വിവിധ സ്ഥലങ്ങളില്‍ ബിവറേജുകള്‍ തുറക്കാന്‍ ഇടതുപക്ഷം വെമ്പല്‍ കൊള്ളുകയാണ്, ജനകീയ സമരങ്ങള്‍ ഇവിടെയെല്ലാം നടക്കുന്നുണ്ടെങ്കിലും സമചങ്കൂറ്റം നഷ്ടപ്പെട്ട് മാളത്തിലൊളിച്ചിരിക്കുകയാണ് ഇടതുപോരാളികള്‍.
'മതമേതായാലും മദ്യം ജയിക്കട്ടെ' എന്ന മുദ്രാവാക്യവുമായി മിണ്ടാതിരിക്കുന്ന ഇടതു ചിന്തയുള്ളവരുടെ വിവേകം കണ്ടാല്‍ സഹതാപം തോന്നും. എല്ലാം ശരിയാവും എന്നത് കള്ളു കുടിയന്മാര്‍ക്ക് കൊടുത്ത വാക്കാണെന്ന് ഇപ്പോഴാണ് മനസ്സിലായത്. നന്മയെ പിന്തുണക്കും. എന്നാല്‍, ഇത്തരം പദ്ധതികളെ പിന്തുണക്കാന്‍ സാധിക്കില്ല.
മുഖ്യമന്ത്രിയെ ഉപദേശിക്കാന്‍ പ്രത്യേക ആളുകളുണ്ടെന്ന് അറിയാം, എന്നാലും പ്രിയ പ്രവര്‍ത്തകരേ നിങ്ങള്‍ക്കും ഉപദേശിച്ചുകൂടേ!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."