ശുചിമുറിയില്‍ മൂന്നരവയസുകാരിയെ വൃത്തിയാക്കിയത് ടോയ്ലറ്റ് ബ്രഷ് ഉപയോഗിച്ച്: അങ്കണവാടി ജീവനക്കാരി അറസ്റ്റില്‍
കോട്ടയം: അങ്കണവാടിയില്‍വെച്ച് ശുചിമുറിയില്‍ പോയ മൂന്നര വയസുകാരിയെ കക്കൂസ് കഴുകുന്ന ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കിയെന്ന പരാതിയില്‍ അങ്കണവാടി ജീവനക്കാരിയെ അറസ്റ്റ് ചെയ്തു. കുട്ടിയുടെ മലദ്വാരത്തില്‍ അണുബാധയുണ്ടായതിനെത്തുടര്‍ന്ന് ഡോക്ടറെ സമീപിച്ചപ്പോഴാണ് വിവരം പുറംലോകം അറിഞ്ഞത്. തുടര്‍ന്ന് അങ്കണവാടി ജീവനക്കാരിയായ മുട്ടമ്പലം സ്വദേശി നീതു(36) വിനെ പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അറസ്റ്റ്.
കോട്ടയം പതിനാറിൽചിറ 126-ാം നമ്പർ അങ്കണവാടിയിലായിരുന്നു സംഭവം. അങ്കണവാടിയില്‍ വെച്ച് ഒന്നിലധികം തവണ തന്നെ ഇത്തരത്തില്‍ വൃത്തിയാക്കിയിട്ടുണ്ടെന്നും മറ്റു കുട്ടികള്‍ക്കും ഇതേ അവസ്ഥയുണ്ടായിട്ടുണ്ടെന്നും കുട്ടി ഡോക്ടറോട് വെളിപ്പെടുത്തി. ഇതോടെ ഡോക്ടര്‍ ചൈല്‍ഡ്ലൈനില്‍ വിവരം അറിയിച്ചു. അങ്കണവാടിയിലെ മറ്റു കുട്ടികള്‍ക്ക് അണുബാധയോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉണ്ടോയെന്ന് ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ അന്വേഷിച്ച് വരികയാണ്. അറസ്റ്റിലായ നീതുവിനെ കോടതിയിൽ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."