റഫാല്‍ വില വിവരം അതീവ രഹസ്യം, സുപ്രിം കോടതിക്കും നല്‍കില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: റഫാല്‍ വിമാനങ്ങളുടെ വിലവിവരം സുപ്രിം കോടതിക്കും നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കോ
തിക്കും അടിസ്ഥാന വില മാത്രമേ നല്ാനാകൂവെന്ന് കേന്ദ്രം വ്യക്തമാക്കി. ഇടാപടില് സുപ്രിം കോടതയില്‍ നിന്ന് തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ വിശദീകരണം. വില പൂര്‍ണമായി വെളിപെടുത്തുന്നത് ശത്രു രാജ്യങ്ങളെ സഹായിക്കുമെന്നാണ് കേന്ദ്രം പറയുന്നത്.
രഹസ്യ സ്വഭാവം ചൂണ്ടിക്കാട്ടി കോടതിയില്‍ കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിക്കും. വില അടക്കമുള്ള വിവരങ്ങള്‍ സമര്‍പ്പിക്കാനാവില്ലെന്ന് ഇന്നലെത്തന്നെ എ.ജി കോടതിയെ അറിയിച്ചിരുന്നു. വിവരങ്ങള്‍ നല്‍കാനാവില്ലെങ്കില്‍ അക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇടപാടില്‍ സി.ബി.ഐ അന്വേഷണത്തിന് കാത്തിരിക്കേണ്ടിവരുമെന്നും കോടതി വിശദമാക്കിയിരുന്നു. രാജ്യസഭാംഗം സഞ്ജയ് സിങ്, മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷോരി, അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്, എം.എല്‍. ശര്‍മ എന്നിവരുടെ പരാതിയിലായിരുന്നു കോടതി നിര്‍ദ്ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."