മരടില്‍ നിയമലംഘനം നടത്തിയത് നിര്‍മാതാക്കള്‍: രേഖകള്‍ പുറത്ത്, സുപ്രിം കോടതി വിധിക്കൊപ്പം വി.എസ് അച്യുതാനന്ദന്‍
കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ നിര്‍മിച്ചത് നിയമം ലംഘിച്ചാണെന്നതിന്റെ രേഖകള്‍ പുറത്ത്. ഇവിടെ നടക്കുന്നത് നിയമവിരുദ്ധമായ നിര്‍മാണമാണെന്ന് കാണിച്ചുതന്നെയാണ് നഗരസഭ ഉടമകള്‍ക്ക് മറുപടി നല്‍കിയിരുന്നതെന്നാണ് പുറത്തുവരുന്ന രേഖകള്‍. അതേ സമയം ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരേയും സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്തും വി.എസ് അച്യുതാനന്ദനും രംഗത്തെത്തി. ഫ്‌ളാറ്റ് ഉടമകളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണം. അഴിമതിക്കും നിയമലംഘനത്തിനും ആരും കൂട്ടു നില്‍ക്കരുതെന്നും വി.എസ് ആവശ്യപ്പെട്ടു. സുപ്രിം കോടതി വിധി നിയമാനുസൃതം മാത്രമാണെന്നുമാണ് വി.എസ് അഭിപ്രായപ്പെട്ടിരിക്കുന്നത്.
കോടതി ഉത്തരവുണ്ടായാല്‍ ഇവിടെനിന്ന് ഒഴിയേണ്ടി വരുമെന്നായിരുന്നു നിര്‍മാതാക്കള്‍ക്ക് നഗരസഭ നല്‍കിയ കൈവശരേഖയില്‍ പറഞ്ഞിരുന്നത്. ജെയിനും ആല്‍ഫാ എന്നീ രണ്ട് ഫ്‌ളാറ്റ് ഉടമകള്‍ക്കാണ് യു.എ നമ്പര്‍ പ്രകാരം മറുപടി നല്‍കിയിരുന്നത്. യു.എ നമ്പര്‍ നിയമംലംഘിച്ച് നടത്തുന്ന കെട്ടിടങ്ങള്‍ക്ക് നല്‍കുന്ന മറുപടിയാണ്. മറ്റു ഉടമകള്‍ക്ക് മറുപടി നല്‍കിയതും ഉപാധികളോടെയായിരുന്നു. ഈ മുന്നറിയിപ്പ് അംഗീകരിച്ചുതന്നെയാണ് ഫ്‌ളാറ്റ് ഉടമകള്‍ മറുപടി കൈപ്പറ്റുകയും നിര്‍മാണവുമായി മുന്നോട്ടുപോകുകയും ചെയ്തത്. ഇതെല്ലാം മറച്ചുവെച്ചാണ് ഉപഭോക്താക്കളെ നിര്‍മാതാക്കള്‍ കബളിപ്പിച്ചിരിക്കുന്നതെന്നുമാണ് വ്യക്തമാകുന്നത്.
അതേ സമയം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം ഇന്ന് ചേരാനിരിക്കേയാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."