ഇസ്‌ലാം സ്വീകരിച്ച യുവാവിനും കുടുംബത്തിനും ആര്‍.എസ്.എസിന്റെ ക്രൂരപീഡനം
കോഴിക്കോട്: ഇസ്‌ലാം മതം സ്വീകരിച്ച യുവാവിനും കുടുംബത്തിനും ആര്‍.എസ്.എസ് കേന്ദ്രത്തില്‍ ക്രൂര പീഡനം. എറണാകുളം തൃപ്പൂണിത്തറ സ്വദേശി സന്ദീപ് എന്ന സ്വാദിഖിനും കുടുംബത്തിനുമാണ് ക്രൂരപീഡനം നേരിടേണ്ടി വന്നത്. സ്വാദിഖ് സോഷ്യല്‍ മീഡിയയിലൂടെയാണ് തനിക്കും കുടുംബത്തിനും ഒരു വര്‍ഷം മുന്‍പ് നേരിട്ട ദുരനുഭവം വ്യക്തമാക്കിയത്. സ്വാദിഖിന്റെ വിഡിയോ ഇതിനകം നിരവധി പേരാണ് കണ്ടത്. മതം മാറിയതിന്റെ പേരില്‍ നേരിടേണ്ടി വന്ന കൊടിയ പീഡനങ്ങള്‍ വിവരിക്കുന്നതാണ് വിഡിയോ.
മതം മാറ്റ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അംഗീകാരമുള്ള കോഴിക്കോട് മുഖദാറിലുള്ള തര്‍ബിയത്തുല്‍ ഇസ്‌ലാം സഭ എന്ന സ്ഥാപനത്തില്‍ നിന്നാണ് സന്ദീപും കുടുംബവും മതം മാറിയത്. ഇതിന്റെ പേരില്‍ സയന്‍സ് ബിരുദധാരിയായ സ്വാദിഖിനും ഭാര്യ ആരിഫക്കുമാണ് പീഡനം ഏല്‍ക്കേണ്ടിവന്നത്. അന്ന് തര്‍ബിയത്തുല്‍ ഇസ്‌ലാം സഭക്കെതിരായി സ്വാദിഖിനെ കൊണ്ട് നിര്‍ബന്ധിച്ചു പറയിപ്പിച്ചിരുന്നു. ഇതു ഉപയോഗിച്ചു തര്‍ബിയത്തുല്‍ ഇസ്‌ലാം സഭക്കെതിരേ ജനം ടി.വി ദുഷ്പ്രചരണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.
തന്നെ കത്തികാട്ടി ഭീഷണിപ്പെടുത്തി തര്‍ബിയത്തുല്‍ ഇസ്‌ലാം സഭക്കെതിരേ ആര്‍.എസ്.എസുകാര്‍ പറയിപ്പിച്ചു. ഇത് ജനം ടി.വിയില്‍ സംപ്രേക്ഷണം ചെയ്തു. നന്മയും സംസ്‌കാരവും മാത്രം പഠിപ്പിക്കുന്ന തര്‍ബിയത്തിനെതിരേ കത്തിമുനയില്‍ നിര്‍ത്തി ഇന്റര്‍വ്യൂ നടത്തുകയായിരുന്നുവെന്നും യുവാവ് പറയുന്നു. കുഞ്ഞിനെയും ഭാര്യയേയും വിചാരിച്ച് മാത്രമാണ് ആ നിമിഷം അഭിമുഖം നല്‍കിയത്. ഇത് പറയുന്നതിന്റെ പേരില്‍ തന്‍ ഏത് നിമിഷവും കൊല്ലപ്പെടാം എന്നും വിഡിയോയില്‍ പറയുന്നു.
തങ്ങളെ കുറേക്കാലം ബന്ദികളാക്കിയ ആര്‍.എസ്.എസ് കേന്ദ്രത്തെ കുറിച്ച് സ്വാദിഖ് പറയുന്നത് ഇങ്ങനെയാണ്. 'അച്ഛന്‍ മരണപ്പെട്ടപ്പോള്‍ തന്നെ മാത്രമാണ് പുറത്തു പോകാന്‍ അനുവദിച്ചത്. ഭാര്യയേയും കുഞ്ഞിനേയും അവര്‍ വിട്ടില്ല. ഒരിക്കലും ആ കേന്ദ്രത്തില്‍ നിന്നു രക്ഷപ്പെടുമെന്ന് കരുതിയതല്ല. പിന്നീട് എന്തോ ഭാഗ്യത്തിനാണ് കുടുംബത്തെ അവര്‍ തിരികെ തന്നത്. അതിന് ദൈവത്തോട് നന്ദി പറയുന്നു. പിന്നീട് തിരികെ പോകാന്‍ കൂട്ടാക്കാതിരുന്ന ഞങ്ങളെ ഫോണില്‍ വിളിച്ച് നിരന്തരം ഭീഷണിപ്പെടുത്തുകയാണവര്‍. ഏത് നിമിഷവും ഞാന്‍ കൊല്ലപ്പെട്ടേക്കാം. എന്റെ ഈ വിഡിയോ കാണുന്ന ഓരോ ആര്‍.എസ്.എസുകാരനും വാളുമായി ഞങ്ങളെ ഇല്ലാതാക്കാന്‍ ഇറങ്ങാന്‍ സാധ്യതയുണ്ട്. അത്രയധികം ഭീഷണികളാണ് വരുന്നത്. .
യഥാര്‍ഥ ഭീകരത ആര്‍.എസ്.എസ് ഭീകരതയാണെന്ന് എന്റെ അനുഭവത്തില്‍ നിന്നു പഠിച്ചു. നല്ല കാര്യങ്ങളാണ് തര്‍ബിയത്ത് ഇസ്‌ലാം സഭയില്‍ തന്നെ പഠിപ്പിച്ചതെങ്കില്‍ എങ്ങനെ ഒരു ഭീകരവാദി ആവാമെന്നാണ് ആര്‍.എസ്.എസ് കേന്ദ്രത്തില്‍ പഠിപ്പിക്കുന്നത്. തങ്ങളെ പോലെ മതം മാറിയവര്‍ വേറെയും അതിനകത്ത് കുടുങ്ങി കിടപ്പുണ്ട്. ഞങ്ങള്‍ പ്രായപൂര്‍ത്തിയായവരാണ്. ഞങ്ങളുടെ കുഞ്ഞ് എങ്ങനെ വളരണമെന്ന് തീരുമാനിക്കേണ്ടത് ഞങ്ങളാണ്. അതൊന്നും വകവയ്ക്കാതെ കൊന്നു കളയുമെന്ന ഭീഷണിപ്പെടുത്തിയാണ് മതം മാറ്റത്തിന് ആര്‍.എസ്.എസ് പ്രേരിപ്പിക്കുന്നതെന്നും വിഡിയോയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."