യു.എന്‍ സഹായത്തോടെ പോഷകാഹാരക്കുറവില്ലാത്ത കേരളമൊരുങ്ങുന്നു
തിരുവനന്തപുരം: പോഷകാഹാരക്കുറവില്ലാത്ത കേരളത്തിനായി ഐക്യരാഷ്ട്ര സഭയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യു.എഫ്.പി) സാങ്കേതിക സഹായം നല്‍കും. സാമൂഹ്യ ക്ഷേമ വകുപ്പ്, കുടുംബശ്രീ, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം മുതലായ രംഗങ്ങളില്‍ കൈവരിച്ച നേട്ടങ്ങള്‍ കണക്കിലെടുത്താണ് പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള കേരളത്തിന്റെ പരിപാടികള്‍ക്ക് സഹായം നല്കാന് യു.എന്‍ ഏജന്‍സി തയാറാകുന്നതെന്ന് ഡബ്ല്യു.എഫ്.പി കണ്ട്രി (ഇന്ത്യ) ഡയറക്ടര്‍ ഡോ. ഹമീദ് നൂറു പറഞ്ഞു.
പോഷകാഹാരക്കുറവ് കേരളം നേരിടുന്ന വെല്ലുവിളിയാണ്. അഞ്ചു വയസിന് താഴെയുള്ള അഞ്ചിലൊന്ന് കുട്ടികള്‍ക്ക് പോഷകാഹാരക്കുറവുണ്ട്. 16.1 ശതമാനം കുട്ടികള്‍ക്ക് പ്രായത്തിനനുസരിച്ചുള്ള തൂക്കമില്ല. പ്രായത്തിനസുരിച്ച് ഉയരമില്ലാത്ത കുട്ടികള്‍ 19 ശതമാനം വരും.
ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരമുള്ള പോഷകാഹാരം കുട്ടികള്‍ക്ക് കിട്ടിയെങ്കിലേ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയൂ. കേരളത്തിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളെയും ഏജന്‍സികളെയും ഏകോപിപ്പിച്ച് പോഷകാഹാര പരിപാടി നടപ്പാക്കുന്നതിന് ഡബ്ല്യു.എഫ്.പി സഹായിക്കാമെന്നും ഡോ. ഹമീദ് അറിയിച്ചു. പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ ചെറിയ കുട്ടികളെയും വിദ്യാര്‍ഥികളെയുമാണ് ലക്ഷ്യം വയ്ക്കേണ്ടതെന്ന് യു.എന്‍ പ്രതിനിധികളോട് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."