ബംഗ്ലാദേശില്‍ മണ്ണിടിച്ചില്‍ 133 മരണം
ധാക്ക: തെക്ക് കിഴക്കന്‍ ബംഗ്ലാദേശില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ അഞ്ചു സൈനികര്‍ ഉള്‍പ്പെടെ 133 പേര്‍ മരിച്ചു. മരണസംഖ്യ കൂടാന്‍ ഇടയുണ്ടെന്നും പൊലിസും സൈന്യവും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിലാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
എത്രപേരെ കാണാതായിട്ടുണ്ടെന്ന് വ്യക്തമല്ല. ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന റാങ്കമറ്റി ജില്ലയിലാണ് കനത്ത നാശമുണ്ടായത്. 35 പേര്‍ മരിച്ചത് ഇവിടെയാണ്. ചിറ്റഗോങ്ങില്‍ 23 ഉം ബന്ദര്‍ബനില്‍ 10 പേരും പേര്‍ മരിച്ചു.
വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് നിരവധി പേര്‍ ഇപ്പോഴും കുടുങ്ങികിടക്കുകയാണെന്ന് സൈനിക വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. കാലാവസ്ഥ മോശമായതിനാല്‍ രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടു. വാര്‍ത്താ പ്രക്ഷേപണ സംവിധാനങ്ങളും വൈദ്യുതിയും ഈ പ്രദേശങ്ങളില്‍ നിലച്ചിട്ടുണ്ട്. ദുരന്ത ബാധിതമായ നിരവധി പ്രദേശങ്ങളില്‍ ഇതുവരെ എത്തിച്ചേരാന്‍ സാധിച്ചിട്ടില്ലെന്ന് ദുരന്ത നിവാരണ സംഘം മേധാവി റീസ് അഹമദ് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോട് പറഞ്ഞു.
5000 വീടുകള്‍ തകര്‍ന്നു. കഴിഞ്ഞ മാസം തെക്കുകിഴക്കന്‍ ബംഗ്ലാദേശിലുണ്ടായ മോറ ചുഴലിക്കാറ്റില്‍ എട്ടുപേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിനാളുകള്‍ ഭവനരഹിതരായിരുന്നു. ഹൈവേയില്‍ ഇടിഞ്ഞുവീണ മണ്ണ് നീക്കുന്നതിനിടെയാണ് സൈനികര്‍ മരിച്ചതെന്ന് സൈനിക വക്താവ് റിസാഉല്‍ കരീം പറഞ്ഞു. പരുക്കേറ്റ സൈനികരെ ധാക്കയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."