സുപ്രിംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്; ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് പിന്തുണയുമായി ഹൈക്കോടതി
കൊച്ചി: ശബരിമല സ്ത്രീപ്രവേശനവിഷയത്തില്‍ സുപ്രിംകോടതി വിധി നടപ്പാക്കുക മാത്രമാണ് നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഹൈക്കോടതി. പുന:പ്പരിശോധനാ ഹരജികള്‍ പരിഗണിക്കുന്നതുവരെ ശബരിമലയിലെ സ്ത്രീ പ്രവേശനം താല്‍ക്കാലികമായി തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് കോടതിയുടെ മറുപടി.
സുപ്രിം കോടതിയില്‍ നല്‍കിയിരിക്കുന്ന റിവ്യൂ ഹരജിയില്‍ തീരുമാനമാകുംവരെ സംസ്ഥാന സര്‍ക്കാരിന് നോക്കി നില്‍ക്കാനാകില്ല. ക്രമസമാധാന പ്രശ്‌നങ്ങളോ രക്തച്ചൊരിച്ചിലോ ഉണ്ടായാല്‍ ഇടപെടുന്നതിനാണ് രാജ്യത്ത് നിയമങ്ങളുളളത്. സുപ്രിം കോടതി വിധി ആയതിനാല്‍ത്തന്നെ ഉത്തരവ് നടപ്പാക്കുന്നത് തടയാനാകില്ലെന്നും ഡിവിഷന്‍ ബെഞ്ച് അറിയിച്ചു.
ഹരജി ഇവിടെ നിലനില്‍ക്കുന്നതല്ല, വേണമെങ്കില്‍ ഹരജിക്കാരന് സുപ്രിംകോടതിയെ സമീപിക്കാമെന്നാണ് ഹൈക്കോടതി നിലപാടെടുത്തത്. സുപ്രിംകോടതി വിധിയില്‍ ഇടപെടാന്‍ ഹൈക്കോടതിയ്ക്ക് നിയമപരമായി അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."