HOME
DETAILS

രാജ്യത്തിന്റെ രാഷ്ട്രീയ സാഹചര്യത്തില്‍ ആശങ്കയുമായി വിരമിച്ച ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

  
backup
June 13 2017 | 23:06 PM

%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af

 


ന്യൂഡല്‍ഹി: രാജ്യത്തിന്റെ നിലവിലെ രാഷ്ട്രീയസാഹചര്യത്തില്‍ ആശങ്ക അറിയിച്ച് വിരമിച്ച 65 സിവില്‍സര്‍വിസ് ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്. രാജ്യത്ത് മത വേര്‍തിരിവും അസഹിഷ്ണുതയും വളര്‍ന്നുവരികയാണെന്ന് കേന്ദ്രസര്‍ക്കാരിലെ ഉന്നതപദവികളില്‍ നിന്നു വിരമിച്ച ഉദ്യോഗസ്ഥര്‍ തുറന്ന കത്തില്‍ പരാമര്‍ശിക്കുന്നു. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളിലുള്ള ആശങ്കയാണ് തങ്ങള്‍ പ്രകടിപ്പിക്കുന്നതെന്ന് പറയുന്ന കത്തില്‍ ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയോട് ആഭിമുഖ്യമുള്ളവരല്ല തങ്ങളെന്നും വ്യക്തമാക്കുന്നു.
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശ്മശാനങ്ങളുടെ എണ്ണം താരതമ്യം ചെയ്യുന്ന സാഹചര്യമുണ്ടായി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിവാദപരാമര്‍ശങ്ങളും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
കന്നുകാലി അറവു നിരോധനം തന്നെ ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യം വച്ചുള്ളതാണ്. പശുവിറച്ചി സൂക്ഷിക്കുന്നുവെന്നാരോപിച്ചാണ് ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ കൊലപ്പെടുത്തിയത്. ജമ്മുകശ്മീരില്‍ നാടോടികളായ ആട്ടിടയന്‍മാര്‍ ആക്രമിക്കപ്പെട്ടു. ഗോസംരക്ഷണത്തിന്റെ പേരില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരേ നടപടിയുണ്ടാകുന്നില്ല. സ്വയം 'ജാഗ്രതാവാദക്കാര്‍' ആയി ചമയുന്നവര്‍ രാജ്യത്ത് പ്രോസിക്യൂട്ടറും ജഡ്ജിമാരുമായി മാറുകയാണ്. ക്രമസമാധാനപാലനത്തിന് നിരവധി സംവിധാനമുണ്ടെങ്കിലും അതൊന്നും നടപ്പാക്കുന്നില്ല.
വിദേശ വിനിമയചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി സന്നദ്ധസംഘടനകള്‍ക്കെതിരേ നടപടി സ്വീകരിക്കുന്നു. ബി.ജെ.പി ആരോപണത്തിനിരയായ കേസുകള്‍ നടത്തുന്ന എന്‍.ജി.ഒകളാണ് നടപടിക്കിരയായതില്‍ പലതും. സര്‍ക്കാര്‍ നിലപാടുകളെ അംഗീകരിക്കാത്ത സന്നദ്ധപ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും എഴുത്തുകാരെയും സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. അതിവൈകാരിക ദേശീയവാദം രാജ്യത്ത് ശക്തിപ്പെടുന്നു. ഹൈദരാബാദ്, ജെ.എന്‍.യു സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണമുണ്ടാകുന്നു. അക്രമികള്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കുകയാണ്.
രാജ്യസഭാ മുന്‍ സെക്രട്ടറി ജനറല്‍ വിവേക് അഗ്നിഹോത്രി, ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്‍ മുന്‍ ചെയര്‍മാന്‍ എസ്. ഐലാവാദി, ബ്രസീല്‍ മുന്‍ അംബാസഡര്‍ ഇസ്‌റാത്ത് അസീസ്, പശ്ചിമ ബംഗാള്‍ മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിമാരായ ബാലചന്ദ്രന്‍, കല്യാണി ചതുര്‍വേദി, യൂനിസെഫ് മുന്‍ പ്രതിനിധി ബാലഗോപാല്‍, മഹാരാഷ്ട്ര മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി അന്നാ ധനി, ഉത്തരാഖണ്ഡ് മുന്‍ ചീഫ് സെക്രട്ടറി സുര്‍ജിത് കെ. ദാസ്, മുന്‍ ആരോഗ്യമന്ത്രാലയ സെക്രട്ടറി കേശവ് ദേശൈരാജു, റിസര്‍വ് ബാങ്ക് മുന്‍ ഡപ്യൂട്ടി ഗവര്‍ണര്‍ ആര്‍.വി ഗുപ്ത, സുനില്‍ മിത്ര, ഹര്‍ഷ് മന്ദര്‍, ലളിത് മാഥൂര്‍, രാഹുല്‍ ശര്‍മ തുടങ്ങിയ പ്രമുഖരായ മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരാണ് കത്തില്‍ ഒപ്പുവച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ലയുടെ പ്രഭാഷണത്തിനിടെ തെക്കന്‍ ലബനാനില്‍ ഇസ്രാഈലിന്റെ വ്യോമാക്രമണം

International
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; സമരം ഭാഗികമായി അവസാനിപ്പിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍

National
  •  3 months ago
No Image

മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ക്കുള്ള ഇ-കെവൈസി അപ്‌ഡേഷന്‍ ആരംഭിച്ചു; തീയതികളറിയാം

Kerala
  •  3 months ago
No Image

ഇപ്പാേള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവില്ല; എല്ലാം വഴിയേ മനസ്സിലാകും; ജയസൂര്യ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

Kerala
  •  3 months ago
No Image

പിടിക്കപ്പെടുമെന്ന് ഉറപ്പായി; കല്യാണ വീട്ടില്‍ നിന്ന് മോഷ്ടിച്ച 17.5 പവന്‍ സ്വര്‍ണം വഴിയില്‍ ഉപേക്ഷിച്ച് മോഷ്ടാവ്

Kerala
  •  3 months ago
No Image

സര്‍വകലാശാല ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്: സാധ്യത പട്ടിക പ്രസിദ്ധീകരിച്ച് പിഎസ്‌സി 

Kerala
  •  3 months ago
No Image

പി.വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍; എഡിജിപി എം.ആര്‍ അജിത്ത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്; സുജിത് ദാസിനെതിരെയും അന്വേഷണം

Kerala
  •  3 months ago
No Image

സിബിഐ അറസ്റ്റ്; ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി

National
  •  3 months ago
No Image

'ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചു' പി. ശശിക്കെതിരെ സിപിഎമ്മിന് പരാതി എഴുതിനല്‍കി പി.വി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

എം പോക്‌സ്: രോഗിയുടെ ആരോഗ്യനില തൃപ്തികരം, മലപ്പുറം സ്വദേശിയുടെ സമ്പര്‍ക്കപട്ടികയില്‍ 23 പേര്‍

Kerala
  •  3 months ago