കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി സമ്മാനിച്ചവര്‍ ഒത്തുചേര്‍ന്നു
കൊച്ചി: അവര്‍ ഒത്തുചേര്‍ന്നു 1973ലെ ആരവങ്ങള്‍ എറ്റുവാങ്ങിയ ഗ്രൗണ്ടില്‍. കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി നേടിത്തന്ന ടീമിലെ അംഗങ്ങള്‍ തങ്ങളുടെ പഴയകാല ഓര്‍മകള്‍ ചികഞ്ഞെടുത്തപ്പോള്‍ ചുറ്റുമുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും പഴമയുടെ ഓര്‍മകള്‍ തികട്ടിയെത്തി. അന്നത്തെ ടീമിലുണ്ടായിരുന്ന ടി.എ. ജാഫര്‍, സി.സി. ജേക്കബ്, എം.ആര്‍. ജേക്കബ്, ഡി. ദേവാനന്ദ്, സേവ്യര്‍ പയസ്, മിത്രന്‍, പ്രസന്നന്‍, ബ്ലസി ജോര്‍ജ്, കെ.പി. വില്ല്യംസ് തുടങ്ങിയ താരങ്ങളാണ് നാലര പതിറ്റാണ്ടിനു ശേഷം ഒരിക്കല്‍ക്കൂടി മഹാരാജാസ് കോളജ് ഗ്രൗണ്ടിലെത്തിയത്.
പ്രാര്‍ഥിച്ചു. അന്ന് ക്യാപ്റ്റന്‍ മണിയുടെ നേതൃത്വത്തില്‍ ഇവരടങ്ങുന്ന കേരള ടീം റെയില്‍വേസിനെ തോല്‍പിച്ചാണ് ആദ്യമായി സന്തോഷ് ട്രോഫി സ്വന്തമാക്കിയത്. അന്നത്തെ ക്യാപ്റ്റന്‍ ടി.കെ.എസ്. മണിയെന്ന ക്യാപ്റ്റന്‍ മണി കഴിഞ്ഞ ഏപ്രിലിലാണ് മരിച്ചത്. കേരളത്തിന്റെ അഭിമാനമായിരുന്ന താരങ്ങള്‍ക്കു സര്‍ക്കാര്‍ സഹായം ഉറപ്പാക്കുന്നതിനാണു സംഗമം ഒരുക്കിയതെന്നു എറണാകുളം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ പറഞ്ഞു. വിഷയം മുഖ്യമന്ത്രിയുടെയും കായികമന്ത്രിയുടെയും ശ്രദ്ധയില്‍ പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."