ഇന്ത്യക്കാര്‍ക്കായി ഇറക്കുന്നു, ഹാര്‍ളി-ഡേവിഡ്‌സണ്‍ കപ്പാസിറ്റി കുറഞ്ഞ ബൈക്കുകള്‍
ഏഷ്യന്‍ നിര്‍മാതാക്കളുമായി സഹകരിച്ച് ഏഷ്യന്‍ നിരത്തുകളെ കീഴടക്കാന്‍ ഹാര്‍ളി- ഡേവിഡ്‌സണിന്റെ നീക്കം. 205- 400 സി.സി മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കുമെന്ന് നേരത്തെ ഹാര്‍ളി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ, തെക്കു-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ബൈക്ക് 2022 ഓടെ രംഗത്തെത്തും.
ലോകത്തെ ഏറ്റവും വലിയ ടു- വീലര്‍ മാര്‍ക്കറ്റായ ഇന്ത്യയില്‍ ക്ലച്ച് പിടിപ്പിക്കുകയാണ് ഹാര്‍ളിയുടെ ലക്ഷ്യം. സി.സി കുറഞ്ഞ ബൈക്കുകള്‍ക്കു പുറെ, സ്ട്രീറ്റ് ഫൈറ്റര്‍, കസ്റ്റം ക്രൂയിസര്‍, അഡ്വഞ്ചര്‍ ബൈക്കുകളും ഹാര്‍ളി പുറത്തിറക്കും. കൂട്ടത്തില്‍ ഇലക്ട്രിക്ക് ബൈക്കുകളുമുണ്ടാവും.
സിംഗിള്‍ സിലിണ്ടര്‍ ബൈക്കിന്റെ പ്രതീക്ഷിത രൂപം ജപ്പാനിലെ യങ് മെഷീന്‍ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ രൂപത്തിലായിരിക്കുമോയെന്ന് വ്യക്തമല്ല. എങ്കിലും പൊളിച്ച ലുക്കാണ് ബൈക്കിനുള്ളത്.
[caption id="attachment_646436" align="aligncenter" width="630"] ഹാര്‍ളി- ഡേവിഡ്‌സണ്‍ സ്ട്രീറ്റ്‌ഫൈറ്റര്‍ മോഡല്‍[/caption]
എന്നാല്‍, ഏത് ഏഷ്യന്‍ നിര്‍മാതാക്കളുമായാണ് ഹാര്‍ളി ഡേവിഡ്‌സണ്‍ കൂട്ടുകൂടുകയെന്നത് വ്യക്തമല്ല. ഏതെങ്കിലും ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ കമ്പനി ആയിരിക്കുമോയെന്നാണ് നിരീക്ഷണം. നിലവില്‍ നിരവധി ഇന്ത്യന്‍ കമ്പനികള്‍ യൂറോപ്യന്‍ ബ്രാന്റുകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ബി.എം.ഡബ്ല്യു മോട്ടോറാഡ് ടി.വി.എസുമായി ചേര്‍ന്നാണ് ഇന്ത്യന്‍ വിപണി നോക്കുന്നത്.
മോട്ടോര്‍സൈക്കിളുകളുടെ ഇന്ത്യയിലെ ഏറ്റവും വലിയ കയറ്റുമതിക്കാരായ ബജാജ് ഓട്ടോ, ടിയംഫ് മോട്ടോര്‍സൈക്കിളുമായി നോണ്‍- ഇക്വിറ്റി പങ്കാളിത്തത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."