HOME
DETAILS
MAL
സൗജന്യ പാചകവാതക വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു
backup
June 13 2017 | 23:06 PM
നാഗര്‍കോവില്‍: പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന (പി.എം.യു.വൈ) പദ്ധതി പ്രകാരം ഗ്രാമീണ സ്ത്രീകള്‍ക്കുള്ള സൗജന്യ പാചകവാതക സിലിണ്ടറുകളുടെ വിതരണോദ്ഘാടനം നാഗര്‍കോവിലില്‍ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന് നിര്‍വഹിച്ചു.
ഐ.ഒ.സി, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ എണ്ണ കമ്പനികളുടെ ഗുണഭോക്താക്കളായ 30 ഗ്രാമീണ വനിതകള്‍ക്ക് സൗജന്യ പാചകവാതകം വിതരണം ചെയ്തുകൊണ്ടായിരുന്നു ഉദ്ഘാടനം. പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന പദ്ധതിയുടെ കീഴില്‍ വിവിധ എണ്ണ കമ്പനികള്‍ തമിഴ്നാട്ടില്‍ 3.12 ലക്ഷം ഗുണഭോക്താക്കളെ കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
2018-ല്‍ ഇവരുടെ എണ്ണം 10 ലക്ഷം ആയി ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."