HOME
DETAILS

ഒരു വര്‍ഷത്തേക്കുള്ള കെട്ടിടനിര്‍മാണ സാമഗ്രികള്‍ ഖത്തറിലുണ്ടെന്ന്

  
backup
June 13 2017 | 23:06 PM

%e0%b4%92%e0%b4%b0%e0%b5%81-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%95%e0%b5%86-2

 


ദോഹ: ഒരുവര്‍ഷത്തേക്ക് ആവശ്യമായ കെട്ടിടനിര്‍മാണ സാമഗ്രികള്‍ ഖത്തറിലുണ്ടെന്ന് ഖത്തര്‍ പ്രൈമറി മെറ്റീരിയല്‍സ് കമ്പനി (ക്യു.പി.എം.സി) അറിയിച്ചു. മണല്‍, ചുണ്ണാമ്പ് കല്ല്, ഗാബ്രോ, കരിങ്കല്ല് തുടങ്ങി ഒരുവര്‍ഷത്തേക്ക് വേണ്ട കെട്ടിടനിര്‍മാണ വസ്തുക്കള്‍ ശേഖരിച്ചിട്ടുണ്ടെന്ന് ക്യു.പി.എം.സി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ എന്‍ജിനീയര്‍ ഈസ അല്‍ ഹമ്മാദി പറഞ്ഞു.
ചില ഗള്‍ഫ് അറബ് രാജ്യങ്ങള്‍ ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെത്തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഖത്തര്‍ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് ക്യു.പി.എം.സി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
നിര്‍മാണ മാലിന്യങ്ങളും ഡ്രില്ലിങ് ഉല്‍പന്നങ്ങളും പുനരുപയോഗ ഉല്‍പന്നങ്ങളാക്കി മാറ്റാന്‍ സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് പ്രത്യേക ടെന്‍ഡര്‍ നല്‍കാനായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തോട് സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ഈസ അല്‍ ഹമ്മാദി പറഞ്ഞു.
പ്രാഥമിക കെട്ടിട സാമഗ്രികള്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന നിരവധി കമ്പനികളുടെ പ്രതിനിധികള്‍, ഇറക്കുമതിസംഭരണ ഓഹരി പങ്കാളികളുടെ പ്രതിനിധികള്‍, യോഗത്തില്‍ പങ്കെടുത്തു.
ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങള്‍ക്ക് പകരമായി ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നത് സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. ചരക്കുകള്‍ സംഭരിക്കുന്നതിന് ലോജിസ്റ്റിക്കല്‍ ഭൂമി അനുവദിക്കണമെന്നും സംഭരണ നിരക്ക് പുനരാലോചിക്കണമെന്നും കമ്പനികള്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലൈഫ് സയൻസ് മേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് അബൂദബി

uae
  •  6 minutes ago
No Image

ആരാധനാലയ നിയമത്തിനെതിരെയുള്ള കേസ്; സമസ്തയുടെ ഹരജി നാളെ പരിഗണിക്കും

latest
  •  13 minutes ago
No Image

'ഹേമ കമ്മിറ്റിയില്‍ നല്‍കിയ മൊഴിയില്‍ കൃത്രിമം നടന്നതായി സംശയം'; മറ്റൊരു നടി കൂടി സുപ്രീംകോടതിയില്‍

Kerala
  •  21 minutes ago
No Image

സഊദി അറേബ്യ ഇനി മാസ്മരികമായ ഫുട്‌ബോള്‍ ലഹരിയിലേക്ക്, ഫിഫ പ്രഖ്യാപനമായി; ആവേശത്തോടെ സ്വദേശികളും വിദേശികളും

Saudi-arabia
  •  32 minutes ago
No Image

ബഹ്‌റൈൻ ദേശീയ ദിനം: ഡിസംബർ 16, 17 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു

bahrain
  •  35 minutes ago
No Image

കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയ 10 വയസ്സുകാരൻ വാമനാപുരം നദിയിൽ മുങ്ങിമരിച്ചു

Kerala
  •  an hour ago
No Image

ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ

bahrain
  •  an hour ago
No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  an hour ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  2 hours ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  2 hours ago