മുറിച്ച മരത്തിന്റെ കൊമ്പ് റോഡിലേക്ക് തള്ളി അപകട ഭീഷണിയുയര്‍ത്തുന്നു
തിരൂര്‍ക്കാട്: മുറിച്ച മരത്തിന്റെ കൊമ്പു റോഡിലേക്കു തള്ളി അപകട ഭീഷണി ഉയര്‍ത്തുന്നു. ആനക്കയം-തിരൂര്‍ക്കാട് സംസ്ഥാന പാതയില്‍ മങ്കട പാലക്കത്തടത്തിനു സമീപം 66 കെ,വി സബ് സ്റ്റേഷന്‍ ഭാഗത്താണു റോഡിലേക്കു ചാഞ്ഞു മരക്കൊമ്പു ചാഞ്ഞു നില്‍ക്കുന്നത്.
റോഡിനു സമീപത്തെ മുകള്‍ഭാഗത്തെ സ്ഥലത്തു നിന്നു റോഡിലേക്കു വീണ മരക്കൊമ്പുകള്‍ പകുതി ഭാഗം മുറിച്ചു ബാക്കി ഭാഗമാണു റോഡിലേക്കു തള്ളി നില്‍ക്കുന്നത്.
ഇതു രാത്രികാല വാഹനങ്ങള്‍ക്കു വന്‍ അപകട ഭീഷണിയാണ്. റോഡിന്റെ മറുഭാഗത്തു പൊലിസ് പിടിച്ചെടുത്ത വാഹനങ്ങളും കാടു മൂടിക്കിടക്കുന്നു. ഇതു കാരണം വിദ്യാര്‍ഥികളുള്‍പ്പെടെ കാല്‍നടക്കാരും ഏറെ ബുദ്ധിമുട്ടുന്നു. രാത്രികാലങ്ങളില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ പോലുമില്ലാത്ത ഈ ഭാഗത്ത് ഇരു ചക്ര വാഹനയാത്രികരും പ്രയാസപ്പെടുന്നുന്നു.
താഴെ അരിപ്രയിലും ഉണങ്ങിയ മരം ഏതു നിമിഷവും റോഡിലേക്കു വീഴാറായ നിലയില്‍ അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. അപകടകരമായ നിലയില്‍ തള്ളി നില്‍ക്കുന്ന മരം മുറിച്ചു മാറ്റാന്‍ മാസങ്ങള്‍ക്കു മുമ്പു ജില്ലാ കളക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. മരങ്ങള്‍ പൊട്ടിവീണു മരണങ്ങള്‍ സംഭവിച്ചിട്ടുള്ള ജില്ലയില്‍ അധികൃതര്‍ കണ്ണു തുറക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."