ആഭ്യന്തര സുരക്ഷ: രാജ്നാഥ് സിങ് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെകുറിച്ച് ചര്‍ച്ചചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ജൂലൈ മൂന്നിനാണ് യോഗം നടക്കുക. യോഗത്തില്‍ എല്ലാ സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാര്‍ പങ്കെടുക്കണമെന്ന് രാജ്നാഥ് സിങ്ങ് അറിയിച്ചു. കശ്മിര് അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍, അതിര്‍ത്തി കടന്നുള്ള തീവ്രവാദം, മാവോ വാദി ഭീഷണി തുടങ്ങിയ സുരക്ഷാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് യോഗത്തിന്റെ ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
എന്‍.ഡി.എ ഗവണ്മെന്റ് നിലവില്‍ വന്നതിനു ശേഷം ഇതാദ്യമായാണ് എല്ലാ മുഖ്യമന്ത്രിമാരേയും ഉള്‍പ്പെടുത്തി രാജ്യസുരക്ഷയെ കുറിച്ച് ചര്‍ച്ച നടത്തുന്നത്. യു.പി.എ ഭരണ കാലത്ത് വര്‍ഷാവര്‍ഷം മുഖ്യമന്ത്രിമാരെ വിളിച്ച് കൂട്ടി യോഗം നടത്തിയിരുന്നു. മൂന്നുവര്‍ഷം മുന്‍പാണ് അവസാനമായി യോഗം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."