HOME
DETAILS
MAL
ഗ്രനേഡ് ആക്രമണം: ഒന്‍പത് സി.ആര്.പി എഫ് ജവാന്മാര്ക്ക് പരുക്ക്
backup
June 13 2017 | 23:06 PM
പുല്‍വാമ: ജമ്മു കശ്മിരിലെ ത്രാല്‍ മേഖലയില്‍ സി.ആര്.പി.എഫ് ക്യാംപിനു നേരെ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ ഒന്‍പത് സി.ആര്.പി.എഫ് ജവാന്മാര്ക്ക് പരുക്കേറ്റു.
ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്നലെ വൈകീട്ട് 6.5 നാണ് സി.ആര്.പി.എഫിന്റെ 180ാം ബറ്റാലിയന് ക്യാംപിനുനേരെ ആക്രമണമുണ്ടായത്. 24 മണിക്കൂറിനുള്ളില്‍ ഇത് രണ്ടാം തവണയാണ് സി.ആര്.പി.എഫ് ക്യാംപിനു നേരെ ഭീകരാക്രമണം ഉണ്ടാകുന്നത്. തിങ്കളാഴ്ച വൈകീട്ടുണ്ടായ ആക്രമണത്തില്‍ രണ്ട് ജവാന്മാര്ക്ക് പരുക്കേറ്റിരുന്നു. രണ്ട് ആക്രമണങ്ങളുടെയും ഉത്തരവാദിത്തം ഭീകര സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല.
കഴിഞ്ഞ വര്‍ഷം എറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുല്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ ജന്മസ്ഥലമാണ് ത്രാല്‍. ഇവിടെ പല ഭീകര സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ സജീവമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."