ഖത്തറിനെ ഒറ്റപ്പെടുത്തിയത് സങ്കീര്‍ണമായ പ്രശ്‌നമെന്ന് യു.എസ്
വാഷിങ്ടണ്‍: ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനെ ഒറ്റപ്പെടുത്തിയത് സങ്കീര്‍ണമായ പ്രശ്‌നമാണെന്നും പൊതുവായ പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നും യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് പറഞ്ഞു. ഗള്‍ഫ് പ്രതിസന്ധി രണ്ടാം ആഴ്ചയിലേക്ക് കടക്കുന്നതിനിടെ സഊദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈറുമായി വാഷിങ്ടണില്‍ കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖത്തര്‍ ഭരണാധികാരി ഇപ്പോള്‍ ചില ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ ഒറ്റപ്പെടുത്തലിനെ തുടര്‍ന്നുള്ള ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിക്കുന്നുണ്ടെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമത്തിലാണ് അദ്ദേഹമെന്നും മാറ്റിസ് പറഞ്ഞു.
എന്നാല്‍ ഭീകരവാദ ഗ്രൂപ്പുകള്‍ക്ക് ധനസഹായം നല്‍കുന്നതിന് ഞങ്ങള്‍ പൂര്‍ണമായും എതിരാണെന്ന് യു.എസ് പറഞ്ഞു. ഖത്തര്‍ പ്രശ്‌നം പരിഹരിച്ച് ശരിയായ രീതിയില്‍ നീങ്ങണം. ഖത്തര്‍ പ്രതിന്ധിക്ക് പരിഹാരം കാണുന്നതിനായി എല്ലാ ശ്രമങ്ങളും നടത്തുമെന്നും ഒറ്റപ്പെടുത്തുന്ന അവസ്ഥയിലേക്ക് ഖത്തറിനെ കൈവിടില്ലെന്നും യു.എസ് കോണ്‍ഗ്രസ് പ്രതിനിധി ആദം സ്മിത്ത് പറഞ്ഞു.
വെള്ളിയാഴ്ച പ്രസിഡന്റ് ട്രംപ് നടത്തിയ ഖത്തിറെനെതിരേയുള്ള പ്രസ്താവനയില്‍ യു.എസ് നിസഹായരാണെന്ന പരാമര്‍ശത്തെ അദ്ദേഹം കുറ്റപ്പെടുത്തി. ഖത്തര്‍ വിഷയത്തില്‍ ഭരണകൂടത്തിന്റെ നീക്കങ്ങള്‍ അവ്യക്തതകള്‍ നിറഞ്ഞതാണെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു. അമേരിക്കയുടെ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വ്യോമതാവളം സ്ഥിതിചെയ്യുന്ന ഖത്തറിലെ അല്‍ ഉദൈദിലാണ്. 10,000 സൈനികരാണ് ഇവിടെയുള്ളത്.
നിലവിലെ പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് അനുഭവിക്കേണ്ടി വരികയെന്ന് കുവൈത്ത് മുന്നറിയിപ്പ് നല്‍കി. ജി.സി.സി രാഷ്ട്രങ്ങള്‍ക്കിടയിലെ ഭിന്നതകള്‍ ഉണ്ടാവുന്നത് ദുഃഖകരമായ കാര്യമാണെന്നും സബാഹ് അല്‍ അഹമദ് അല്‍ സബാഹ് കുവൈത്ത് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."