ശബരിമല വിധി നടപ്പാക്കിയെങ്കില്‍ എന്തുകൊണ്ട് ഈ വിധി നടപ്പിലാക്കിക്കൂടാ എന്ന് മരട് വിഷയത്തില്‍ കാനം രാജേന്ദ്രന്‍
തിരുവനന്തപുരം: ശബരിമല വിധി നടപ്പിലാക്കിയ സര്‍ക്കാരിന് എന്തുകൊണ്ട് മരട് ഫ്‌ളാറ്റ് പൊളിച്ചുനീക്കണമെന്ന സുപ്രിം കോടതിയുടെ തന്നെ മറ്റൊരു വിധി നടപ്പിലാക്കാന്‍ ശ്രമിക്കാത്തതെന്ന് കാനം രാജേന്ദ്രന്‍. വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകകക്ഷി യോഗത്തിലാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി നയം വ്യക്തമാക്കിയത്.
നിയമം ലംഘിച്ചവരെ സി.പി.ഐ സംരക്ഷിക്കില്ലെന്നും കോടതി വിധി നടപ്പാക്കരുതെന്ന് ആര്‍ക്കും പറയാനാകില്ലെന്നും നിയമം ലംഘിച്ചത് ഫ്ളാറ്റ് നിര്‍മാതാക്കളാണെന്നും അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു.
മരട് ഫ്ളാറ്റില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ താമസക്കാര്‍ക്ക് സുപ്രീം കോടതി അനുവദിച്ച സമയം അവസാനിച്ച സാഹചര്യത്തിലാണ് തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി സര്‍വ്വകക്ഷി യോഗം വിളിച്ചത്. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച തുടര്‍ നടപടികള്‍ പിണറായി വിജയന്‍ വിശദീകരിച്ചു. ചെയ്യാത്ത കുറ്റത്തിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ പഴികേള്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഫ്‌ളാറ്റ് വിഷയത്തില്‍ സി.പി.എ പരസ്യമായി വീണ്ടും എതിര്‍നിലപാടുമായി രംഗത്ത് വന്നത് മുന്നണിയിലെ അസ്വാരസ്യങ്ങള്‍ വീണ്ടും ചര്‍ച്ചയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."