HOME
DETAILS
MAL
ആര്. ചന്ദ്രശേഖരന് ഐ.എല്‍.ഒ. ഗവേണിങ് ബോഡി അംഗം
backup
June 13 2017 | 23:06 PM
ന്യൂഡല്‍ഹി: ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരനെ രാജ്യാന്തര തൊഴിലാളി സംഘടന (ഐ.എല്‍.ഒ) ഭരണസമിതി അംഗമായി വീണ്ടും തെരഞ്ഞെടുത്തു. മൂന്നുവര്‍ഷത്തേക്കാണ് അംഗത്വം.
തിങ്കളാഴ്ച ജനീവയില്‍ നടന്ന ഐ.എല്‍.ഒ സമ്മേളനമാണ് ചന്ദ്രശേഖരനെ തെരഞ്ഞെടുത്തത്. 56 അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഐ.എല്‍.ഒയുടെ ഉന്നതാധികാരസമിതിയില്‍ 187 അംഗരാജ്യങ്ങളിലെ സര്‍ക്കാര്‍ പ്രതിനിധികളായി 28 പേരും തൊഴിലുടമ പ്രതിനിധികളായി 14 പേരും തൊഴിലാളി പ്രതിനിധികളായി 14 പേരുമാണുള്ളത്. ഈ അംഗരാജ്യങ്ങളിലെ 128 തൊഴിലാളി പ്രതിനിധികളില്‍ 99 പേരുടെ വോട്ട് ചന്ദ്രശേഖരന് ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."