ബഹ്‌റൈനില്‍ വടം വലി മത്സരം സംഘടിപ്പിച്ചു: ആര്യന്‍സ് ടീം ജേതാക്കളായി
#ഉബൈദുല്ല റഹ്മാനി
മനാമ: ബഹ്‌റൈന്‍ ഐ.വൈ.സി.സി ദേശീയകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബഹ്‌റൈനില്‍ വടംവലി മല്‍സരം സംഘടിപ്പിച്ചു.
സല്‍മാനിയ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആര്യന്‍സ് ടീം ജേതാക്കളായി.
ബഹ്‌റൈനിലെ പ്രമുഖ ടീമുകള്‍ പങ്കെടുത്ത വാശിയേറിയ മഅസരത്തില്‍ ബഹ്‌റൈന്‍ ബ്രദേഴ്‌സ് ടീം ആയിരുന്നു ഫൈനലില്‍ ആര്യന്‍സിന്റെ എതിരാളികള്‍. വടംവലി മത്സരം സാമൂഹിക പ്രവര്‍ത്തകന്‍ ജോസഫ് തോമസ് ഉല്‍ഘാടനം ചെയ്തു.
ജൈന്‍ എന്‍.എസ്. മത്സരങ്ങള്‍ നിയന്ത്രിച്ചു. സമാപന സമ്മേളനം ഇന്ത്യന്‍ ക്ലബ് വൈസ് പ്രസിഡണ്ട് തങ്കച്ചന്‍ വിതയത്തില്‍ ഉദ്ഘാടനം ചെയ്തു.
ഐ.വൈ.സി.സി പ്രസിഡന്റ്് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ആകിങ് സെക്രട്ടറി അലന്‍ ഐസക് സ്വാഗതവും ട്രഷറര്‍ ഷബീര്‍ മുന്‍ നന്ദിയും അറിയിച്ചു. വിജയികള്‍ക്ക് തങ്കച്ചന്‍ വിതയത്തില്‍ സമ്മാനദാനം നല്‍കി.
ലൈജു തോമസ് കണ്‍വീനര്‍ ആയ സ്‌പോര്‍ട്‌സ് വിങ് കമ്മറ്റിയാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്. ഗ്രൗണ്ടില്‍ മുഹറഖ് ഏരിയയുടെ നേതൃത്വത്തില്‍ നാടന്‍ ഭക്ഷണ ശാലയും പ്രവര്‍ത്തിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."