HOME
DETAILS

സഊദിയില്‍ പുതിയ വിസിറ്റിംഗ് വിസ സംവിധാനം നിലവില്‍ വന്നു; കുറഞ്ഞ ചിലവില്‍ ഒരു വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ വിസ സ്വന്തമാക്കാം

  
backup
September 17 2019 | 15:09 PM

new-visiting-visa-in-soudi

റിയാദ്: സഊദിയില്‍ ഏകീകരിച്ച കുറഞ്ഞ നിരക്കിലുള്ള വിസ സംവിധാനം നിലവില്‍ വന്നു. 300 റിയാല്‍ ഈടാക്കിയുള്ള വിവിധ സന്ദര്‍ശക വിസകളാണ് സ്റ്റാമ്പിങ്ങ് ആരംഭിച്ചത്. ഇതോടെ വിദേശികള്‍ക്ക് കുറഞ്ഞ വിലയില്‍ ഒരു വര്‍ഷം കാലാവധിയുള്ള സന്ദര്‍ശക വിസകള്‍ ലഭ്യമാകും. മലയാളികളടക്കമുള്ള സഊദി പ്രവാസികള്‍ക്ക് പുതിയ തീരുമാനം ഏറെ ആശ്വാസകരമാണ്. 300 റിയാല്‍ നല്‍കിയാല്‍ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ വിസ ലഭ്യമാകുന്നതാണ് ഏറെ ശ്രദ്ധേയം.

നേരത്തെ ഉയര്‍ന്ന വിസ ഫീസ് നല്‍കേണ്ടി വന്നിരുന്നെകിലും ആറു മാസത്തേക്ക് സാധാരണ സിംഗിള്‍ മാത്രമാണ് ലഭിച്ചിരുന്നത്. മള്‍ട്ടിപ്പിള്‍ വിസക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു ഫീസ്. പുതിയ നിരക്ക് പ്രകാരമുള്ള പുതിയ വിസകള്‍ സഊദി വിദേശകാര്യമന്ത്രാലയത്തിന്റെ വിസ സര്‍വീസ് പ്ലാറ്റ് ഫോം ആയ ഇന്‍ജാസ് വെബ് പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഫാമിലി, ബിസിനസ് സന്ദര്‍ശക വിസകള്‍ സിംഗ്ള്‍ എന്‍ട്രിയില്‍ ഒരു മാസവും മള്‍ട്ടിപ്ള്‍ എന്‍ട്രിയില്‍ മൂന്നു മാസവും താമസിക്കാവുന്ന നിലയിലാണ് അനുവദിക്കുന്നത്.

എന്നാല്‍, രാജ്യത്തിറങ്ങിയ ശേഷം സിംഗിള്‍, മള്‍ട്ടിപ്ള്‍ സന്ദര്‍ശക വിസകളുടെ കാലാവധി ആവശ്യപ്രകാരം ദീര്‍ഘിപ്പിച്ചു നല്‍കുമെന്ന് ജവാസാത്ത് അറിയിച്ചതായി സഊദി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. 30 ദിവസത്തേക്ക് സന്ദര്‍ശക വിസയില്‍ സൗദിയിലെത്തുന്നവര്‍ക്ക് 180 ദിവസം വരെ വിസ കാലാവധി അബ്ശിര്‍ സിസ്റ്റം വഴി ഫീസടച്ച് ദീര്‍ഘിപ്പിക്കാന്‍ അവസരമുണ്ടാകുമെന്ന് ജവാസാത്ത് വിഭാഗം അറിയിച്ചിട്ടുണ്ട്. മള്‍ട്ടിപ്ള്‍ എന്‍ട്രി വിസയിലെത്തുന്നവര്‍ക്ക് ആദ്യത്തെ 90 ദിവസം കഴിയുന്നതിന് മുമ്പ് അബ്ശിര്‍ വഴി ഫീസടച്ച് പുതുക്കാനുമാകും. പിന്നീടുള്ള മൂന്നു മാസങ്ങളില്‍ അവര്‍ രാജ്യത്തിന് പുറത്തുപോയി വരേണ്ടതാണ്.

മൂന്നു മാസ സമയ പരിധിക്കുള്ളില്‍ സഊദിയില്‍ പ്രവേശിച്ചു ഒരു മാസം ഇവിടെ താമസിക്കാനുള്ള സിംഗ്ള്‍ എന്‍ട്രി വിസ, നിരവധി തവണകള്‍ രാജ്യം വിടാനും തിരിച്ചു വരാനും സാധ്യമാകുന്ന ഒരു വര്‍ഷ സമയ പരിധിയില്‍ മൂന്നു മാസ മള്‍ട്ടിപ്ള്‍ എന്‍ട്രി വിസ എന്നിങ്ങനെയുള്ള ബിസിനസ്, ഫാമിലി സന്ദര്‍ശക വിസകള്‍ക്കെല്ലാം 300 റിയാല്‍ ഫീസില്‍ ഏകീകരിച്ചതാണ് പുതിയ സംവിധാനം നടപ്പിലാക്കിയത്. മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകളില്‍ ആറു മാസം വരെ സഊദിയില്‍ തുടര്‍ച്ചയായി നില്‍ക്കാനാകും. പുതിയ സന്ദര്‍ശക വിസ പ്രാബല്യത്തില്‍ വന്നതോടെ മലയാളികളടക്കമുള്ള പ്രവാസികള്‍ തങ്ങളുടെ ആശ്രിതരെ സഊദിയില്‍ എത്തിക്കാനാവുമെന്ന ആശ്വാസത്തിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാണാതായ ഡെപ്യൂട്ടി തഹസില്‍ദാര്‍ കര്‍ണാടകയില്‍?; ഭാര്യയുമായി ഫോണില്‍ സംസാരിച്ചു, പോയത് മാനസിക പ്രയാസം കൊണ്ടെന്ന് മറുപടി

Kerala
  •  a month ago
No Image

ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഗൂഗ്ള്‍; മല്ലു ഹിന്ദു ഓഫീസേഴ്‌സ് വാട്‌സ്ആപ് ഗ്രൂപ്പ് വിവാദത്തില്‍ ഗോപാലകൃഷ്ണന്റെ കുരുക്ക് മുറുകുന്നു  

Kerala
  •  a month ago
No Image

പൊലിസുകാരുടെ മാനസികസമ്മര്‍ദം കുറയ്ക്കാനുള്ള ക്ലാസിലെത്താന്‍ വൈകിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മെമ്മോ

Kerala
  •  a month ago
No Image

സ്വകാര്യ ബസുകള്‍ക്ക് 140 കി.മീറ്ററിനു മുകളില്‍ പെര്‍മിറ്റ് നല്‍കുമെന്ന  ഹൈകോടതി വിധിക്കെതിരേ കെഎസ്ആര്‍ടിസി അപ്പീല്‍ നല്‍കിയേക്കും

Kerala
  •  a month ago
No Image

ഗസ്സയിലും ലബനാനിലും കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍:  നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു; വിരമിക്കല്‍ 10ന്- ഇന്ന് അവസാന പ്രവൃത്തി ദിനം

National
  •  a month ago
No Image

പാലക്കാട്ട്  പൊലിസിന് പറ്റിയത് നിരവധി പിഴവുകള്‍

Kerala
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ് : വനിതാ നേതാക്കളുടെ മുറിയിലെ പരിശോധന: സി.പി.എമ്മില്‍ ഭിന്നത

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: ദിവ്യയുടെ ജാമ്യ ഹരജിയില്‍ വിധി ഇന്ന് 

Kerala
  •  a month ago
No Image

വാഹന കൈമാറ്റം:  മറക്കരുത്,  ഉടമസ്ഥാവകാശം മാറ്റാൻ 

Kerala
  •  a month ago