HOME
DETAILS
MAL
രാഷ്ട്രപതി സ്ഥാനാര്‍ഥി: ബി.ജെ.പി നേതാക്കള്‍ സോണിയയുമായി ചര്‍ച്ച നടത്തും
backup
June 13 2017 | 23:06 PM
ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ കൂടി അഭിപ്രായം തേടുന്നതിന്റെ ഭാഗമായി ഈ ആഴ്ച തന്നെ ബി.ജെ.പി നേതാക്കള്‍ എ.ഐ.സി.സി അധ്യക്ഷ സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തും. ബി.ജെ.പി നേതൃത്വം രൂപീകരിച്ച രാജ്നാഥ് സിങ്, അരുണ്‍ ജെയ്റ്റ്ലി, എം. വെങ്കയ്യ നായിഡു എന്നിവരടങ്ങിയ കമ്മിറ്റിയാണ് സോണിയാ ഗാന്ധിയെ സന്ദര്‍ശിക്കുന്നത്.
സോണിയാ ഗാന്ധിക്കു ശേഷം പ്രതിപക്ഷത്തെ മറ്റ് നേതാക്കളുമായും ബി.ജെ.പി നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. അതെസമയം ഇന്ന് പ്രതിപക്ഷ നേതാക്കള്‍ യോഗം ചേര്‍ന്ന് രാഷ്ട്രപതി സ്ഥാനത്തേക്ക് ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തില്‍ ചര്‍ച്ച നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."